ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊല; കെട്ടിപ്പിടിച്ചിരുന്ന ഉമ്മയുടെ കൈ മാറ്റിയതോടെ ഉണർന്ന ബാലനെ പലതവണ ചുറ്റികയ്ക്ക് അടിച്ചു: അലമുറയിട്ട സഫിയയുടെ മുഖത്തും ആഞ്ഞടിച്ചു... ആക്രമിക്കരുതെന്ന് കൈകൂപ്പി അപേക്ഷിച്ച 15 കാരിയെ വലിച്ചിഴച്ച് മുറിക്കുള്ളിൽ കൊണ്ടുവന്നപ്പോൾ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന സഹോദരനെയും, ഉമ്മയെയും:- ആക്രമിക്കാനൊരുങ്ങുന്നതിനിടെ കുതറിയോടിയ പെൺകുട്ടി ഒളിച്ചത് ഏലത്തോട്ടത്തിൽ

ഇടുക്കിയില്‍ ആറ് വയസുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ലക്ഷ്യമിട്ടത് കൂട്ടക്കൊല. കൊലപാതകം മുൻകൂട്ടി തീരുമാനിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു.
വണ്ടിപ്പെരിയാർ മ്ലാമല ഇരുപതാംപറമ്പിൽ അബ്ദുൽ ഫത്താഹ് റെയ്ഹാനാണ് കഴിഞ്ഞ ദിവസം അതിദാരുണമായി കൊല്ലപ്പെട്ടത്. ഫത്താഹിന്റെ മാതാവ് സഫിയ, വല്യുമ്മ സൈനബ എന്നിവർ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സഫിയയുടെ മൂത്തമകള്‍ ആഷ്മി (15) ആക്രമിക്കപ്പെട്ടെങ്കിലും കുതറിയോടി രക്ഷപ്പെടുകയായിരുന്നു. ഇവർ നാല് പേരെയും കൊലപ്പെടുത്താനാണ് ഇവർ താമസിക്കുന്ന വീടുകളിൽ എത്തിയതെന്ന് പ്രതിയായ മാതൃ സഹോദരീ ഭർത്താവ് സുനിൽ കുമാർ തെളിവെടുപ്പിനിടെ പോലീസിനോട് കുറ്റസമ്മതം നടത്തി.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ആനച്ചാല്‍ ആമക്കണ്ടത്താണ് സംഭവം. പത്തുസെന്റ് ഭൂമിയിലെ മൂന്ന് ഷെഡ്ഡുകളിലാണ് ബന്ധുക്കളായ മൂന്ന് കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. ഇതിന്റെ അതിര് സംബന്ധിച്ച തര്‍ക്കത്തില്‍ മൂന്ന് കേസുകള്‍ വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനിലുണ്ട്.
ഒരു വീട്ടില്‍ സഫിയയും രണ്ട് മക്കളും, സമീപം സഫിയയുടെ സഹോദരി ഷൈലയും, താഴെയുള്ള ഷെഡ്ഡില്‍ അമ്മ സൈനബയുമാണ് താമസിച്ചിരുന്നത്. സഫിയയുടെ ഭര്‍ത്താവ് മൂന്നു വര്‍ഷമായി മൂന്നാറിലാണ്.
സഹോദരിമാര്‍ തമ്മിലുള്ള കലഹം മൂലം ഷൈല അടുത്തിടെ ഇവിടെ നിന്ന് താമസം മാറി. പ്രതി സുനിൽ കുമാർ, കുടുംബ കലഹത്തെത്തുടര്‍ന്ന് ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. ഈ അകല്‍ച്ചയ്ക്ക് കാരണം ഭാര്യയുടെ സഹോദരിയും മാതാവുമാണെന്ന് ഇയാൾ വിശ്വസിച്ചു. ഇതാണ് കൊലപാതകത്തിന് കാരണം.
കൃത്യം നടത്താൻ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ആദ്യം സഫിയയുടെ വീട്ടിലെത്തുകയായിരുന്നു. ഇതിനായി .വീടിന്റെ വാതിൽ കുത്തിത്തുറക്കാൻ കമ്പിപ്പാരയും ആക്രമിക്കാൻ ചുറ്റികയും കത്തിയും സംഘടിപ്പിച്ചു. പക്ഷെ കമ്പിപ്പാര ഉപയോഗിക്കാതെ തന്നെ സുനിൽ കുമാർ കതകു തുറന്നു. സഫിയയും മകൻ ഫത്താഹും വീട്ടിലുണ്ടായിരുന്നു.
മകന്റെയും ഉമ്മയുടെയും കിടപ്പുരീതി കണ്ടപ്പോള്‍ ലക്ഷ്യം തെറ്റി ചുറ്റിക കുട്ടിയുടെ ദേഹത്തുകൊള്ളാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലായി. ഇതേ തുടർന്ന് കെട്ടിപ്പിടിച്ചിരുന്ന സഫിയയുടെ കൈമാറ്റി, കുട്ടിയെ നീക്കി കിടത്തിയ ശേഷം ആക്രമിക്കാമെന്ന് ഉറപ്പിച്ചു.
കുട്ടി പതിയെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതോടെ തലയില്‍ പലവട്ടം ചുറ്റികയ്ക്ക് പ്രഹരിച്ചു. ഇതിനടയില്‍ അലമുറയിട്ട സഫിയയുടെ മുഖത്തും ചുറ്റികയ്ക്കടിച്ചു. സഫിയയും മകൻ ഫത്താഹും മരിച്ചെന്നു കരുതി തൊട്ടടുത്ത് സഫിയയുടെ മാതാവ് സൈനബ താമസിക്കുന്ന വീട്ടിലെത്തി. വീടിന്റെ പിൻവാതിൽ പൂട്ടിയിരുന്നില്ല.
സൈനബയെ ആദ്യം തലയ്ക്കടിച്ചു. ഈ സമയം, സഫിയയുടെ 15 വയസ്സുള്ള മകൾ ഉണർന്നെന്നും ആക്രമിക്കരുതെന്ന് കൈകൂപ്പി അപേക്ഷിച്ചെന്നും പ്രതി പറഞ്ഞു. മുറിവേറ്റു കിടക്കുന്ന അമ്മയുടെയും സഹോദരന്റെയും അടുത്തേക്ക് കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി.
പിന്നീട് സമീപത്ത് ഷൈല താമസിക്കുന്ന ഷെഡിലേക്കും കൊണ്ടുപോയി. അവിടെ നിന്നു പുറത്തു കടക്കുന്നതിനിടെ പെൺകുട്ടി കുതറിയോടി. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പ്രതി പറഞ്ഞു. മൂന്ന് മണിക്കൂറോളം ഏലത്തോട്ടത്തിലെ ഇരുട്ടില്‍ ആഷ്മി അഭയം തേടുകയായിരുന്നു.
ചുറ്റികയാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു പ്രതി പൊലീസിനോടു പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക, കമ്പിപ്പാര, കത്തി എന്നിവ ഷെഡിൽ നിന്ന് പൊലീസ് കണ്ടെത്തി.
വസ്ത്രങ്ങൾ പുഴയിൽ ഉപേക്ഷിച്ച ശേഷം വനത്തിലൂടെ നടന്ന് സമീപത്തുള്ള പണി തീരാത്ത റിസോർട്ട് കെട്ടിടത്തിലെത്തിയ സുനിൽകുമാർ രാത്രിയോടെ തമിഴ്നാട്ടിലേക്ക് കടക്കാനാണ് ലക്ഷ്യമിട്ടത്.
വൻ പൊലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടന്നത്. തുടർന്ന് താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം അടിമാലി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha






















