കേരളത്തെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിനു കോടതി വിധിക്കുക വധശിക്ഷയോ? ഭാര്യയെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കൊലക്കേസില്‍ ഈ മാസം 11ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും

കേരളത്തെ ഞെട്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിനു കോടതി വിധിക്കുക വധശിക്ഷയോ. ഭാര്യയെ കിടപ്പുമുറിയില്‍ മൂര്‍ഖന്‍പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കൊലക്കേസില്‍ ഈ മാസം 11ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും.
2020 മെയ് ഏഴാം തീയതിയാണ് അഞ്ചല്‍ ഏറം സ്വദേശിയായ ഉത്രയെന്ന് 22 കാരിയെ വീട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും കുടുംബത്തിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. ഇതോടെയാണ് ഭര്‍ത്താവ് സൂരജിനെതിരേ ഉത്രയുടെ വീട്ടുകാര്‍ പരാതി നല്‍കിയതും പോലീസ് നടത്തിയ അന്വേഷണത്തില്‍ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതും.
സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹംചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം.
ഡമ്മി പരീക്ഷണം ഉള്‍പ്പെടെയുള്ള ശാസ്ത്രീയമായ രീതികളിലൂടെയായിരുന്നു ഉത്രവധക്കേസിലെ അന്വേഷണം. ഉത്രയുടെ ഡമ്മിയില്‍ കോഴിമാംസം കെട്ടിവെച്ച് പാമ്പിനെ കൊണ്ട് കടിപ്പിച്ചുവരെ ശാസ്ത്രീയ പരീക്ഷണം നടത്തി കേസിനു ബലമുണ്ടാക്കി. കൊലപാതകരീതിയും അതിനുവേണ്ടി നടത്തിയ ആസൂത്രണവും ഉത്ര വധക്കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമാക്കുന്നെന്ന് കുറ്റപത്രത്തിലുണ്ട്.
ഭിന്നശേഷിക്കാരിയായ ഭാര്യയെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു ഹീനമായ അരുംകൊല.
പാമ്പ് ഉത്രയെ കേറി കൊത്തിയെന്ന സൂരജിന്റെ വാദത്തെ നിരാകരിക്കാന്‍ ശാസ്ത്രീയ തെളിവുകളും പരീക്ഷണങ്ങളും വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങള്‍ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ ഉപയോഗിച്ചാണ് പൊലീസ് ഡമ്മി പരിശോധന നടത്തിയത്. കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ടായിരുന്നു ആദ്യ പരിശോധന. പക്ഷേ ഡമ്മിയില്‍ പാമ്പ് കൊത്തിയില്ല. പിന്നീട് ഡമ്മിയുടെ വലം കയ്യില്‍ കോഴിയിറച്ചി കെട്ടിവച്ച ശേഷം പാമ്പിനെ പ്രകോപിപ്പിച്ചു. എന്നിട്ടും പാമ്പ് കടിച്ചില്ല. ഇറച്ചി കെട്ടിവച്ച ഡമ്മിയുടെ വലം കൈ കൊണ്ട് പാമ്പിനെ തുടര്‍ച്ചയായി അമര്‍ത്തി നോക്കിയപ്പോള്‍ മാത്രമായിരുന്നു പാമ്പ് ഡമ്മിയില്‍ കടിച്ചത്.ഈ കടിയില്‍ ഇറച്ചി കഷണത്തിലുണ്ടായ മുറിവില്‍ പാമ്പിന്റെ പല്ലുകള്‍ക്കിടയിലുണ്ടായ ദൂരം 1.7 സെന്റി മീറ്ററാണെന്നും വ്യക്തമായി.
പിന്നീട് പാമ്പിന്റെ ഫണത്തില്‍ മുറുക്കെ പിടിച്ച് ഡമ്മിയില്‍ കടിപ്പിച്ചു. ഈ കടിയില്‍ പല്ലുകള്‍ക്കിടയിലെ ദൂരം രണ്ടു സെന്റി മീറ്ററിലധികമായി ഉയര്‍ന്നു. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ ആഴവും രണ്ട് മുതല്‍ രണ്ട് ദശാംശം എട്ട് സെന്റി മീറ്റര്‍ വരെയായിരുന്നു.
സംഭവം നടന്ന് ഒന്നര വര്‍ഷം തികയുന്നതിന് മുന്‍പേ കേസിന്റെ വിധി വരുന്നത് ശ്രദ്ധേയമാണ്. പരമാവധി ശിക്ഷ സൂരജിന് വാങ്ങി നല്‍കാന്‍ പഴുതടച്ച അന്വേഷണം നടത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഉത്രയെ അണലിയെയും മൂര്‍ഖനെയും കൊണ്ട് കടിപ്പിച്ചെന്ന് കേസിലെ മുഖ്യപ്രതി സൂരജ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. രണ്ടുതവണയാണ് ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ചത്. പാമ്പുപിടുത്തക്കാരന്‍ ചാവര്‍ക്കാവ് സുരേഷാണ് ആണ് സൂരജിന് പാമ്പിനെ നല്‍കിയത്. സുരേഷിന്റെ കയ്യില്‍ നിന്നാണ് സൂരജ് രണ്ട് തവണയും സൂരജ് പാമ്പിനെ വിലകൊടുത്തു വാങ്ങിയത്.
ഉത്രയെ രണ്ട് തവണ പാമ്പ് കടിച്ചപ്പോഴൂം സൂരജ് മാത്രമാണ് മുറിയില്‍ ഒപ്പമുണ്ടായിരുന്നത്. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരും കേസില്‍ പ്രതികളാണ്. തെളിവ് നശിപ്പിക്കല്‍ , ഗാര്‍ഹിക പീഡനം എന്നിവയാണ് ഇവര്‍ശക്കതിരെയുള്ള കുറ്റങ്ങള്‍.
സൂരജ് കേസിലെ ഒന്നാംപ്രതിയും സൂരജിന്റെ അച്ഛന്‍ രണ്ടാം പ്രതിയും അമ്മ മൂന്നാം പ്രതിയും സഹോദരി നാലാം പ്രതിയുമാണ്. ഗാര്‍ഹിക പീഡനം വിശ്വാസ വഞ്ചന ഗൂഢാലോചന ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ഉള്‍പ്പടെ നാല് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷകിട്ടാനുള്ള വകുപ്പുകളാണ് ഉള്ളതെന്ന് അന്വേഷണം സംഘം പറയന്നു. ആയിരം പേജുള്ള കുറ്റപത്രത്തില്‍ 96 പേരാണ് സാക്ഷികള്‍. സൂരജിന്റെ അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍, സുഹൃത്തുകള്‍ എന്നിവരും സാക്ഷിപട്ടികയിലുണ്ട്.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നതിന് പിന്നിലെ ആസൂത്രണം വെളിവാക്കുന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള തെളിവുകളാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്‍ നിരത്തിയത്. സര്‍പ്പ ശാസ്ത്രജ്ഞന്‍ മവീഷ് കുമാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അന്‍വര്‍, മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍ കിഷോര്‍ കുമാര്‍, ഫൊറന്‍സിക് വിദഗ്ധ ഡോക്ടര്‍ ശശികല എന്നിവരടങ്ങിയ സമിതിയാണ് ഉത്രയുടേത് കൊലപാതകമാണെന്ന് ശാസ്ത്രീയമായി കണ്ടെത്തിയത്.
ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ക്രൂര കൃത്യം ഭര്‍ത്താവ് സൂരജ് നടപ്പാക്കിയതെന്നും തെളിവുകള്‍ ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. സര്‍പ്പ കോപത്തെ തുടര്‍ന്നാണ് ഉത്രയ്ക്ക് പാമ്പു കടിയേറ്റതെന്ന സൂരജിന്റെ വാദം പൊളിച്ചത് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാണ്. കിടപ്പ് മുറിയിലേക്ക് ചുവരിലൂടെ മൂര്‍ഖന്‍ പാമ്പ് കയറിയെന്ന സൂരജിന്റെ വാദവും ശാസ്ത്രീയമായി നിലിനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
കൊലപാതകകം കൊലപാതക ശ്രമം മയക്കുമരുന്ന് കലര്‍ന്ന പാനിയം കുടിപ്പിച്ച് കൊലപ്പെടുത്തല്‍ തുടങ്ങിയത് ഉള്‍പ്പടെ അഞ്ച് വകുപ്പുകളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുളളത്.
https://www.facebook.com/Malayalivartha






















