ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പോലീസ് തയ്യാറാവണം ;മോശക്കാരായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ തയ്യാറാവണം;കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കേരള പോലീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി....മുഖ്യമന്ത്രി പോലീസിനെ വിമർശിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് ഹൈക്കോടതിയും വിമർശനം ഉയർത്തിയിരിക്കുന്നത്. ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പോലീസ് തയ്യാറാവണമെന്ന് ഹൈക്കോടതി പറഞ്ഞു .
പലതവണ നിര്‍ദേശം നല്‍കിയെങ്കിലും ഫലമുണ്ടാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മോശക്കാരായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
കൊല്ലം ജില്ലയിലെ ഒരു കേസ് പരിഗണിക്കവെയാണ് കോടതി പോലീസിനെതിരെ വിമര്‍ശനമുയർത്തിയ ത്. നേരത്തെ 'എടാ' 'എടീ' വിളിവേണ്ടെന്ന് പോലീസിനോട് ഹൈക്കോടതി നിര്‍ദേശം കൊടുത്തിരുന്നു .മുന്നിലെത്തുന്നവരെല്ലാം പ്രതികളല്ലെന്ന് ഓര്‍മിപ്പിച്ച കോടതി ജനങ്ങളോടുള്ള പോലീസിന്റെ പെരുമാറ്റം മെച്ചപ്പെടണമെന്നും പറഞ്ഞു .
പോലീസിന്റെ മോശം പെരുമാറ്റം സഹിക്കേണ്ട ആവശ്യം ജനങ്ങള്‍ക്കില്ല. തെറ്റുചെയ്യുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനേ പോലീസിന് അധികാരമുള്ളൂ . പോലീസ് അതിക്രമങ്ങള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതിനിടയിലായിരുന്നു ഹൈക്കോടതിയുടെ ഈ ഇടപെടല്‍.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രിയും പോലീസിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. മോണ്‍സണ്‍ മാവുങ്കല്‍ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയത്.
പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സൂഷ്മത പുലര്‍ത്തണമെന്നും അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി . അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂണിഫോമില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു . പൊലീസുകാര്‍ ഹണിട്രാപ്പിലകപ്പെടുന്നത് നാണക്കേടെന്നും മുഖ്യമന്ത്രി പറഞ്ഞു .
അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കുകയുണ്ടായി . തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നൽകിയത്.രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
ലോക്ഡൗണ്‍ സമയത്ത് പൊലീസിനെതിരെ ഉയര്‍ന്ന പരാതികള്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ യുവതിയുമായുണ്ടായ വാക്കുതര്‍ക്കം, മീന്‍ വില്‍പനക്കാരിയുടെ കൊട്ട തട്ടിത്തെറിപ്പിച്ച സംഭവം തുടങ്ങിയ സംഭവങ്ങള്‍ മുഖ്യമന്ത്രി പറഞ്ഞു.സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കണം. ഇത്തരം കേസുകളില്‍ ഡി.ഐ.ജിമാര്‍ മേല്‍നോട്ടം വഹിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha






















