Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പൊട്ടിച്ചിരിച്ച് സുരേന്ദ്രന്‍... കെ. സുരേന്ദ്രനെ താഴെയിറക്കാമെന്ന് മനപ്പായസം കുടിച്ചവര്‍ സുരേഷ് ഗോപിയെ പ്രോത്സാഹിപ്പിച്ചു; രണ്ട് നാള്‍ കൊണ്ട് കേരളം അടക്കി വാണ സുരേഷ് ഗോപിയെ കാണാനില്ല; കേന്ദ്ര നേതൃത്വം സുരേന്ദ്രനൊപ്പം; സുരേന്ദ്രന്‍ അധ്യക്ഷനായി തുടരും

06 OCTOBER 2021 10:26 AM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപിയുടെ ഓളം കണ്ടപ്പോള്‍ സകല മാധ്യമങ്ങളും സുരേഷ് ഗോപി ബിജെപി അധ്യക്ഷനാകുമെന്ന തരത്തില്‍ പ്രചാരണം നടത്തി. കെ. സുരേന്ദ്രനെ താഴെയിറക്കാമെന്ന് മനപ്പായസം കുടിച്ച പാര്‍ട്ടി ഗ്രൂപ്പുകള്‍ സുരേഷ് ഗോപിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതോടെ സുരേഷ് ഗോപി രണ്ട് ദിനം കൊണ്ട് കളം നിറഞ്ഞു. ഇടയ്ക്കിടയ്ക്ക് താന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പറഞ്ഞ് വിനയം കാണിച്ചു. എന്നാല്‍ പിന്നെ സുരേഷ് ഗോപി പ്രവര്‍ത്തകനായി തുടരട്ടെ എന്നും കേന്ദ്ര ബിജെപി നേതൃത്വവും വിധിയെഴുതി.

ബി.ജെ.പി കേരള ഘടകത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നടത്തിയ പുനഃസംഘടനക്ക് കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. സുരേന്ദ്രനെ മാറ്റുമെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രചാരണത്തിന് ഇത് കനത്ത തിരിച്ചടിയായി.

 



കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രം മുഴുവന്‍ കേന്ദ്ര നേതൃത്വവും കേരളത്തിലെ ആര്‍.എസ്.എസ് നേതൃത്വവും ഒന്നിച്ചെടുത്തതായിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതും ഇതേ രീതിയിലാണ്.

പാര്‍ട്ടിയിലെ സുരേന്ദ്രന്‍ വിരുദ്ധവിഭാഗമുയര്‍ത്തിയ വിമര്‍ശനങ്ങള്‍ കേന്ദ്ര നേതൃത്വത്തിനെതിരായി. കഴിഞ്ഞ രണ്ടുതവണ നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തില്‍, ശക്തമായി മുന്നോട്ട് പോകാനുള്ള നിര്‍ദ്ദേശമാണ് അമിത് ഷാ, ജെ.പി. നദ്ദ, ബി.എല്‍. സന്തോഷ് എന്നീ നേതാക്കളില്‍ നിന്ന് സുരേന്ദ്രന് ലഭിച്ചതെന്നറിയുന്നു.

 



അഞ്ച് ജില്ലകളിലെ അദ്ധ്യക്ഷന്മാരെ മാറ്റിയും നാല് പുതിയ സംസ്ഥാന ഭാരവാഹികളെ നിയമിച്ചും സുരേന്ദ്രന്‍ സംഘടനയില്‍ കൂടുതല്‍ ആധിപത്യം പ്രകടിപ്പിച്ചു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവരെ പരിഗണിക്കുന്നതിന്റെ ഭാഗമായി, പന്തളം പ്രതാപനെ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. പാര്‍ട്ടി ഫണ്ട് വിനിയോഗത്തിന്റെ പേരില്‍ ആരോപണം നേരിട്ടപ്പോള്‍ പ്രതിരോധിക്കാന്‍ കഴിയാതെ പോയ സംസ്ഥാന ട്രഷറര്‍, പാര്‍ട്ടി ആസ്ഥാനത്തെ ഓഫീസ് സെക്രട്ടറി സ്ഥാനങ്ങളില്‍ വിശ്വസ്തര്‍ക്ക് ചുമതല നല്‍കി.

സി.കെ. ജാനുവിന് ഫണ്ട് നല്‍കിയെന്നതിന്റെ പേരില്‍ ആരോപണവും കേസും നേരിട്ടപ്പോള്‍ പാര്‍ട്ടിയെ സംരക്ഷിക്കാതിരുന്നതിനാണ് വയനാട്ടിലെ സുരേന്ദ്രന്‍ വിരുദ്ധ വിഭാഗത്തിന്റെ പ്രതിനിധിയായ ജില്ലാ പ്രസിഡന്റിന് സ്ഥാനം തെറിച്ചത്. സുരേന്ദ്രന്‍ വിരുദ്ധ പക്ഷത്തല്ലെങ്കിലും കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ജാഗ്രതക്കുറവുണ്ടായതിന്റെ പേരില്‍ കാസര്‍കോട്ടും പത്തനംതിട്ടയിലും ജില്ലാ പ്രസിഡന്റുമാര്‍ക്ക് മാറേണ്ടി വന്നു.

 



അതേസമയം കഴിഞ്ഞ ദിവസവും ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി ആവര്‍ത്തിച്ചു. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ സംതൃപ്തനാണെന്നും അത് തുടരാന്‍ അനുവദിക്കണമെന്നുമാണ് രാജ്യസഭ എംപിയായ നടന്റെ നിലപാട്. പിപി മുകുന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. കൂടിക്കാഴ്ചയില്‍ സംഘടനാ കാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി നേരത്തെയും വ്യക്തമാക്കിയതാണ്. ആ സ്ഥാനത്തേക്ക് വരേണ്ടത് രാഷ്ട്രീയക്കാരാണെന്നും സിനിമാക്കാരല്ലെന്നുമായിരുന്നു മുമ്പ് ഇതേ ചോദ്യം ചോദിചപ്പോള്‍ നടന്റെ പ്രതികരണം.

 



കേരള ബിജെപിയില്‍ കേന്ദ്ര നേതൃത്വം അടിമുടി മാറ്റത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് സുരേഷ്‌ഗോപി സംസ്ഥാന അധ്യക്ഷന്‍ ആയേക്കുമെന്ന വാര്‍ത്തകള്‍ വന്ന് തുടങ്ങിയത്. മണ്ഡലം കമ്മിറ്റി മുതല്‍ സംസ്ഥാന അദ്ധ്യക്ഷനെ വരെ മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമായിരുന്നു. അതിനിടയ്ക്കാണ് സുരേഷ് ഗോപി കളം മാഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (15 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends