Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

അപാരം ഈ ഒന്നൊന്നര ബുദ്ധി... മോന്‍സണിന്റെ കലൂരിലെ വീട്ടിലുള്ളത് കണ്ടംചെയ്യാറായ ആഡംബരക്കാറുകള്‍; മോന്‍സണെ കുറ്റക്കാരനാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിനും കഴിഞ്ഞേക്കില്ല; ചുമത്തപ്പെടുന്ന കേസുകളിലെ അന്വേഷണത്തില്‍ കണ്ടെത്തുന്നത് മറ്റ് പലതും; ഒരു രക്ഷയുമില്ലാതെ മോന്‍സണ്‍ കേസ്

06 OCTOBER 2021 10:29 AM IST
മലയാളി വാര്‍ത്ത

പുരാവസ്തു തട്ടിപ്പു കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കല്‍ നൈസായി രക്ഷപ്പെടുമോയെന്ന ഒരു ചോദ്യം മാത്രമാണ് ബാക്കി. പുരാവസ്തു ശേഖരത്തിന് നികുതിയടച്ചില്ലെന്ന് പറഞ്ഞാല്‍ അത് പുരാവസ്തുക്കളല്ല. ആഡംബര കാറുകള്‍ക്ക് നികുതി വെട്ടിപ്പ് നടത്തിയെന്ന് പറഞ്ഞാല്‍ അത് പാട്ട വണ്ടികളാണ്. ആക്രിക്ക് വിറ്റതാണ്. റോഡില്‍ ഓടുന്നില്ല. മുതലാളിമാരെ പറ്റിക്കാനാണ് ആ വിദ്യ.

മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടിലുള്ളത് റോഡിലിറക്കാന്‍ കഴിയാത്ത ആഡംബരക്കാറുകളാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. കാലാവധി അവസാനിക്കാറായതും എന്‍ജിന്‍ പ്രവര്‍ത്തനരഹിതവുമായ എട്ടു കാറുകളാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.



പോര്‍ഷെ, ടൊയോട്ട, ഫെരാരി, ഡോഡ്ജ്, ലംബോര്‍ഗിനി, ലാന്‍ഡ് ക്രൂസര്‍, റേഞ്ച് റോവര്‍ തുടങ്ങിയ കാറുകളാണെങ്കിലും മിക്കവയും കണ്ടം ചെയ്യലിന്റെ വക്കിലാണ്. ഉപയോഗിക്കാനാകാത്തതോടെ മിക്കവയുടെയും രൂപം മാറ്റി. പലതിനും യഥാര്‍ഥ രേഖകളുമില്ല. മൂന്നു വാഹനങ്ങളുടെ രേഖകളുടെ ആധികാരിക കണ്ടെത്താന്‍ മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മോട്ടോര്‍ വാഹന വകുപ്പിനു കത്ത് നല്‍കി. മറുപടി ലഭിച്ച ശേഷം തുടര്‍നടപടിയെടുക്കും.

വാഹന വില്‍പ്പനക്കാരില്‍ നിന്നാണ് കാറുകള്‍ വാങ്ങിയത്. രണ്ടെണ്ണത്തിന്റെ എന്‍ജിന്‍ തകര്‍ന്നതാണ്. മിക്കതിന്റെയും ടയര്‍ തേഞ്ഞു തീര്‍ന്ന നിലയിലും. ഇടപാടുകാരെ കബളിപ്പിക്കാന്‍ മോന്‍സണ്‍ ഇവ വീട്ടില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നാണ് അനുമാനം.

 



പുരാവസ്തു തട്ടിപ്പുകേസില്‍ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ കണ്ടെത്തിയ ആഡംബര കാറുകള്‍ എല്ലാം പാട്ടവണ്ടികളെന്നും റോഡിലിറക്കാന്‍ കഴിയാത്തവയാണെന്നും കണ്ടെത്തിയതോടെ മോന്‍സണ്‍ നൈസായി ആ കേസുകളില്‍ നിന്നും രക്ഷപ്പെടും. കാലാവധി തീരാറായതും എന്‍ജിന്‍ തകരാറിലായതുമായ എട്ട് കാറുകളാണ് പരിശോധിച്ചത്. കാറുകള്‍ക്കെല്ലാം തന്നെ രൂപമാറ്റവും വരുത്തിയിട്ടുണ്ടെന്നും മോട്ടോര്‍വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വാഹന വില്‍പ്പനക്കാരില്‍ നിന്ന് കണ്ടം ചെയ്യാറായ വാഹനങ്ങള്‍ തുച്ഛവിലയില്‍ മോന്‍സണ്‍ വാങ്ങിക്കുകയായിരുന്നു. വാഹനങ്ങള്‍ റോഡില്‍ ഇറക്കാത്തതിനാല്‍ത്തന്നെ നിയമലംഘനം നടത്തിയതായി തെളിയിക്കാനുള്ള സാദ്ധ്യതയും കുറവാണ്. അതിനിടെ,മോന്‍സന്റെ മൂന്നു ആഡംബര കാറുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.



അറസ്റ്റിനു മുമ്പ് മോന്‍സണ്‍ കളവംകോടത്തെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചാബ് രജിസ്‌ട്രേഷനിലുള്ള ബെന്‍സ്, കര്‍ണാടക രജിസ്‌ട്രേഷനിലുള്ള പ്രാഡോ, ഛത്തിസ്ഗഡ് രജിസ്‌ട്രേഷനിലുള്ള ബി.എം.ഡബ്ല്യൂ എന്നീ കാറുകള്‍ നല്കിയിരുന്നു. വര്‍ക്ക് ഷോപ്പ് ഉടമയില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു. കാറിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചു വരികയാണ്.

അതേസമയം മോന്‍സന്റെ തള്ളുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പരാതിക്കാരോട് മോന്‍സണ്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. മുംബയില്‍ വച്ച് താന്‍ ഒരാളെ വെടിവച്ചു കൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടുണ്ടെന്നും തനിക്ക് അധോലോകവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മോന്‍സണ്‍ പരാതിക്കാരോട് പറഞ്ഞിട്ടുണ്ട്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇതിനിടെ തനിക്ക് പരിക്കേറ്റിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചെല്ലാമാണ് അന്വേഷിക്കുന്നത്. ഇവയെല്ലാം മോന്‍സന്റെ വെറും തള്ളുകളാണെന്നാണ് കരുതുന്നത്. അതോടെ അതും സ്വാഹ.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (18 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (31 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (38 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

Malayali Vartha Recommends