Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഗാന്ധിജിയുടെ സ്മാരകം രാജ്ഘട്ടിലല്ല. ഇവിടെ കേരളത്തിലാണ് അത് പണിതുയർത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഗാന്ധി ചൈതന്യം നിറഞ്ഞു നിൽക്കുന്നത് ജനകീയാസൂത്രണത്തിലാണ്; കേന്ദ്ര പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ ശ്രീ.മധുദന്തവാദെയുടെ വാക്കുകൾ ഉദ്ധരിച്ച് ഡോ.തോമസ് ഐസക്ക്

06 OCTOBER 2021 12:51 PM IST
മലയാളി വാര്‍ത്ത

ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി ഡോ. തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കു വച്ചിട്ടുള്ള വളരെ പ്രധാനമായ ഒരു സംഭവം തന്നെയാണ്.

“ഗാന്ധിജിയുടെ സ്മാരകം രാജ്ഘട്ടിലല്ല. ഇവിടെ കേരളത്തിലാണ് അത് പണിതുയർത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഗാന്ധി ചൈതന്യം നിറഞ്ഞു നിൽക്കുന്നത് ജനകീയാസൂത്രണത്തിലാണ്.”

കേന്ദ്ര പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ ശ്രീ.മധുദന്തവാദെയുടെ വാക്കുകൾ ഉദ്ധരിച്ച് ഡോ.തോമസ് ഐസക്ക്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; “ഗാന്ധിജിയുടെ സ്മാരകം രാജ്ഘട്ടിലല്ല. ഇവിടെ കേരളത്തിലാണ് അത് പണിതുയർത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യയിൽ ഗാന്ധി ചൈതന്യം നിറഞ്ഞു നിൽക്കുന്നത് ജനകീയാസൂത്രണത്തിലാണ്.

” കേന്ദ്ര പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ ശ്രീ.മധുദന്തവാദെയുടെ വാക്കുകളാണിത്. ബ്ലോക്കുതല സെമിനാറുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് 1997 ഏപ്രിൽ 15-ാം തീയതി കൊടുങ്ങല്ലൂരിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താഴെത്തട്ടിലെ പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ട് ബ്ലോക്ക് തലത്തിൽ പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള ലളിതമായ രീതി സമ്പ്രദായം വലിയ അത്ഭുതത്തോടെയാണ് അദ്ദേഹം നോക്കികണ്ടത്. കൊടുങ്ങല്ലൂർക്കുള്ള യാത്രാമധ്യേ അദ്ദേഹം 1978-ലെ എം.എൽ ദാന്ത് വാലെയുടെ ‘ബ്ലോക്ക് ലെവൽ പ്ലാനിംഗിനെ കുറിച്ചുള്ള വർക്കിംഗ് ഗ്രൂപ്പ് റിപ്പോർട്ട് ’ സമീപനം എങ്ങനെ ജനകീയാസൂത്രണത്തിലെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് ഘടകവിരുദ്ധമാണെന്ന് വിശദീകരിക്കുകയായിരുന്നു.

കേരളത്തിലേക്ക് വരുന്നതിന് മുമ്പ് പ്ലാനിംഗ് കമ്മീഷന്റെ മുൻ വികേന്ദ്രീകൃത ആസൂത്രണ നിലപാടുകളെ കുറിച്ച് അദ്ദേഹം പഠിച്ചിരുന്നു എന്നത് അദ്ദേഹത്തോടുള്ള ബഹുമാനത്തെ പലമടങ്ങാക്കി. ബോംബെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എം.എസ്.സി ഫിസിക്സ് പാസ്സായതിനുശേഷം ഡിപ്പാർട്ട്മെന്റ് തലവനായി ജോലി നോക്കവേയാണ് ക്വിറ്റ് ഇന്ത്യാ സമരത്തിലേക്ക് എടുത്തുചാടിയത്. അദ്ദേഹത്തെ വേണമെങ്കിൽ ഒരു ഗാന്ധിയൻ സോഷ്യലിസ്റ്റ് എന്ന് വിശേഷിപ്പിക്കാം.

പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ മഹാരാഷ്ട്ര നിയമസഭയിലെയും ലോക് സഭയിലെയും പ്രതിനിധിയായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് അദ്ദേഹത്തെ ബാംഗ്ലൂർ സെൻട്രൽ ജയിലിൽ അടച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം മൊറാർജി സർക്കാരിൽ 1977-79 കേന്ദ്ര ധനമന്ത്രിയും 1989-90-ൽ വി.പി. സിംഗ് സർക്കാരിൽ കേന്ദ്ര റെയിൽവേ മന്ത്രിയും ആയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ പദ്ധതി രേഖ സമർപ്പണ ചടങ്ങായിരുന്നു അദ്ദേഹം പങ്കെടുത്ത മറ്റൊരു ചടങ്ങ്. കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ പദ്ധതി രേഖ അദ്ദേഹമാണഅ ഏറ്റുവാങ്ങിയത്. സമ്പത്ത് എം.പി, ഭാർഗ്ഗവി തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി. സത്യനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ.ഗുലാത്തി, ഇ.എം.ശ്രീധരൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

ചടങ്ങിൽ പങ്കെടുക്കുന്നതിനേക്കാൾ അദ്ദേഹത്തിന് താൽപര്യം ഗ്രാമതലത്തിൽ ജനകീയാസൂത്രണം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നേരിട്ട് മനസ്സിലാക്കുന്നതിനായിരുന്നു. രാമചന്ദ്രഗുഹ “ഗാന്ധിയ്ക്ക് ശേഷമുള്ള ഇന്ത്യ” എന്ന ഗ്രന്ഥത്തിൽ മധുദന്തവാദെയുടെ ഗാന്ധിയൻ സോഷ്യലിസത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സൈദ്ധാന്തിക വാശിയേക്കാൾ പ്രായോഗിക ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ പ്രമീള ദന്താവാദെയും തടങ്കലിലായിരുന്നു- യേർവാദ സെൻട്രൽ ജയിലിൽ. ഇരുവരും അന്യോന്യം ഇരുനൂറ് കത്തുകൾ പരസ്പരം എഴുതി. ഈ കത്തുകളിൽ സംഗീതം, കവിത, ദർശനം, വായിക്കുന്ന പുസ്തകങ്ങൾ എല്ലാം വിഷയമായി. പ്രണയവും. ഒട്ടേറെ നിരൂപണവും വ്യാഖ്യാനങ്ങളും ഈ പ്രണയ ലേഖനങ്ങൾക്കുണ്ടായിട്ടുണ്ട്. #ജനകീയാസൂത്രണജനകീയചരിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (15 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends