Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസമടക്കമുള്ള ആശ്വാസ-ചികിത്സാ നടപടികളിൽ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളിലാണ്; പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റെമഡിയല്‍ സെല്ലിന്റെ പ്രവര്‍ത്തനവും മുടക്കം കൂടാതെ നടക്കുന്നുവെന്ന് മന്ത്രി ഡോ. ആർ ബിന്ദു

06 OCTOBER 2021 02:30 PM IST
മലയാളി വാര്‍ത്ത

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസമടക്കമുള്ള ആശ്വാസ-ചികിത്സാ നടപടികളിൽ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളിലാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു .

പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റെമഡിയല്‍ സെല്ലിന്റെ പ്രവര്‍ത്തനം മുടക്കം കൂടാതെ നടക്കുന്നു . പുതിയ നിയമസഭ നിലവിൽവന്ന സാഹചര്യത്തിൽ സെൽ പുനഃസംഘടിപ്പിക്കാൻ നടപടിയെടുത്തുവരികയാണ് - മന്ത്രി നിയമസഭയെ അറിയിച്ചു.

ദുരിതബാധിതർക്കായി നടത്തിയ പ്രവർത്തനങ്ങൾ മന്ത്രി സഭയിൽ വിശദീകരിച്ചു.നഷ്ടപരിഹാര സാമ്പത്തികസഹായമായി 171 കോടി രൂപയും ചികിത്സാസഹായമായി 16.83 കോടി രൂപയും വായ്പ എഴുതിത്തള്ളിയ ഇനത്തില്‍ 6.82 കോടി രൂപയും പെന്‍ഷനായി 81.42 കോടി രൂപയും ദുരിതബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ ഇനത്തില്‍ 4.54 കോടി രൂപയും ദുരിതബാധിത കുടുംബത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്കോളര്‍ഷിപ്പിനത്തില്‍ 4.44 കോടി രൂപയും സൗജന്യറേഷന്‍ ഇനത്തില്‍ 82 ലക്ഷം രൂപയും നല്‍കി.

ദുരിതബാധിത കുടുംബങ്ങള്‍ക്ക് 200 യൂണിറ്റ് വരെ വൈദ്യുതി ഇളവും ദുരിതബാധിതരെ പരിചരിക്കാൻ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ചികിത്സയ്ക്ക് സൗജന്യയാത്രാസൗകര്യവും ഏര്‍പ്പെടുത്തി. സുപ്രീംകോടതി വിധിപ്രകാരം 285.17 കോടി രൂപ നഷ്ടപരിഹാരവും ദുരിതബാധിതർക്ക് നല്‍കി.

ബുദ്ധിമാന്ദ്യം ബാധിച്ച 1498 പേര്‍ക്ക് 30,38,50,000 രൂപയും, കിടപ്പിലായ 269 പേര്‍ക്ക് 13,45,00,000 രൂപയും ഇതിനകം നല്‍കി. കാന്‍സര്‍ ബാധിതരായ 699 പേരില്‍ 580 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ആകെ 17,40,00,000 രൂപ നല്‍കി. ശരീരവൈകല്യം വന്ന 1189 പേരില്‍ 988 പേര്‍ക്ക് മൂന്നുലക്ഷം രൂപ വീതം ആകെ 29,64,00,000 രൂപ നല്‍കി.

ദുരിതബാധിതര്‍ക്ക് മൂന്നു രീതിയില്‍ സ്നേഹസാന്ത്വനം പദ്ധതി നടപ്പാക്കി വരുന്നു. വികലാംഗപെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 1700 രൂപ വീതവും (1413 പേര്‍ക്ക്), വികലാംഗപെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് പ്രതിമാസം 2200 രൂപ വീതവും (1432 പേര്‍ക്ക്), മറ്റ് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് 1200 രൂപ വീതവും (2501 പേര്‍ക്ക്) നൽകിവരുന്നുണ്ട്.

ഇങ്ങനെ ആകെ 5346 പേര്‍ സ്നേഹസാന്ത്വനം ഗുണഭോക്താക്കളായുണ്ട്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ ഈ സെപ്‌തംബർ 30 വരെ 4,32,00,075 രൂപ ഈ പദ്ധതിയില്‍ ആനുകൂല്യമായി നല്‍കി.

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ചതും ഊര്‍ജ്ജിതമായി നടന്നുതുടങ്ങിയതും കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ്. മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ നടന്നുവരികയാണ്.

മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ 272 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. ദുരിതബാധിതരുടെ സമഗ്രപുനരധിവാസത്തിന് കാസര്‍ഗോഡ് മൂളിയാറില്‍ തുടങ്ങുന്ന പുനരധിവാസ വില്ലേജിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചു. പുനരധിവാസ വില്ലേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ നിയമിച്ച് ഉത്തരവായി - മന്ത്രി നിയമസഭയെ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (16 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (29 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (36 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

Malayali Vartha Recommends