'കുടുംബശ്രീ ജനകീയ ഹോട്ടല്‍ പ്രസ്ഥാനത്തെ ഇകഴ്‌ത്തിക്കാട്ടരുത്'; അത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

വിശപ്പുരഹിത കേരളം യാഥാര്‍ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടല്‍ പ്രസ്ഥാനത്തെ ഇകഴ്‌ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍.
ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുമ്ബോള്‍ ഒരുപാട് കുടുംബങ്ങള്‍ പുലരുന്നുണ്ട്. മായം ചേര്‍ക്കാത്ത വൃത്തിയുള്ള ഭക്ഷണം നാട്ടുകാര്‍ക്ക് കുറഞ്ഞ ചെലവില്‍ കഴിക്കാനും സാധിക്കുന്നുണ്ട്. വിശപ്പ് രഹിത കേരളമെന്ന മുദ്രാവാക്യത്തെ കൂടുതല്‍ അര്‍ഥവത്താക്കാനും ജനകീയ ഹോട്ടല്‍ സംരംഭത്തെ കൂടുതല്‍ മികവുറ്റതാക്കി മാറ്റാനും കൈകള്‍ കോര്‍ക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ജീവന്‍ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ സ്ത്രീകളാണ്. അവരെ ശാക്തീകരിക്കാനും ദാരിദ്ര്യാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനും അവരുടെ പദവി ഉയര്‍ത്താനും കുടുംബശ്രീയുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഗുണപ്പെടുന്നുണ്ട്.
കേരളത്തിലെ ഈ വനിതാ മുന്നേറ്റത്തെ പകര്‍ത്താന്‍ മറ്റ് രാജ്യങ്ങളും സംസ്ഥാനങ്ങളും ഇവിടേക്ക് വരാറുമുണ്ട്. മികവുകളുടെ സ്ത്രീപര്‍വ്വം എന്നുതന്നെയാണ് കുടുംബശ്രീയെ വിശേഷിപ്പിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha





















