നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററുകള്‍ തുറക്കാന്‍ ഉടമകള്‍ ഒരുങ്ങുന്നു... കോവിഡ് മാനദണ്ഡം പാലിച്ച് 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ അനുമതി

നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററുകള്‍ തുറക്കാന്‍ ഉടമകള്‍ ഒരുങ്ങുന്നു... എന്നാല്‍, തുടര്‍പ്രവര്‍ത്തനം സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും.
വിവിധ സിനിമാ സംഘടനകള്‍ ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ തുറന്നശേഷം തിയേറ്ററുകള്‍ വീണ്ടും പൂട്ടിയിടാനാണ് ഉടമകളുടെ സംഘടനയായ 'ഫിയോകി'ന്റെ തീരുമാനം.
കോവിഡ് മാനദണ്ഡം പാലിച്ച് 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിനോദ നികുതിയും വൈദ്യുതി നിരക്കിലെ ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കണമെന്നാണ് സാമ്പത്തിക പാക്കേജിലെ പ്രധാന ആവശ്യം.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനൗദ്യോഗികമായ ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും പ്രാവര്‍ത്തികമാക്കാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് അസോസിയേഷന്‍ നിലപാട്. ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെട്ട ഒരു യോഗം അടുത്തയാഴ്ച ചേരുമെന്നാണ് സൂചന.
തിയേറ്ററുകള്‍ തുറക്കുമെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. സര്‍ക്കാരില്‍നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വീണ്ടും പലരോടും കടംവാങ്ങി തിയേറ്ററുകള്‍ തുറക്കാനൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha


























