ആശാനേ കൈവിടുമോ... സുരേന്ദ്രനെ താഴെയിട്ട് സുരേഷ് ഗോപിയെ വാഴിക്കാമെന്ന നീക്കത്തിന്‍ വന്‍ തിരിച്ചടി; വി മുരളീധരന്‍ ഡല്‍ഹിയില്‍ കളിച്ചതോടെ സുരേന്ദ്രന്‍ വീണില്ലെന്ന് മാത്രമല്ല പ്രബലനാകുകയും ചെയ്തു; ആകെ നിരാശരായി ഗ്രൂപ്പിനതീതമായി നേതാക്കള്‍; പാര്‍ട്ടി വിടുമോന്നും ആശങ്ക

രണ്ട് നാള്‍ ദിനം കൊണ്ട് സുരേഷ് ഗോപി സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനത്തെത്തുമെന്ന് ബിജെപികാരല്ലാത്ത സാധാരണക്കാരും ചിന്തിച്ചു. സുരേഷ് ഗോപി വന്നാലും വേണ്ടില്ല സുരേന്ദ്രനെ താഴെയിറക്കിയാല്‍ മതിയെന്ന ചിന്തയിലായിരുന്നു മറ്റ് നേതാക്കള്‍. എന്നാല്‍ വി മുരളീധരന്റെ ശക്തി ഒരിക്കല്‍ കൂടി തെളിയിച്ചു. സുരേന്ദ്രന്‍ വീണില്ലെന്ന് മാത്രമല്ല കരുത്തനാകുകയും ചെയ്തു.
അതേസമയം ചില സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റുമാരെയും മാറ്റിയ നടപടിക്കെതിരേ ബി.ജെ.പി.യില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ അമര്‍ഷം പുകയുകയാണ്. കോര്‍ കമ്മിറ്റിയെ നോക്കുകുത്തിയാക്കി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഏകപക്ഷീയമായാണ് പുനഃസംഘടന നടത്തിയതെന്ന് മുതിര്‍ന്ന നേതാക്കളും കൃഷ്ണദാസ് പക്ഷവും പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് നിയോജകമണ്ഡലങ്ങളില്‍നിന്നു ലഭിച്ച പരാതി പരിശോധിച്ചശേഷം പുനഃസംഘടന മതിയെന്ന തീരുമാനം അട്ടിമറിച്ചെന്നാണ് പ്രധാന ആരോപണം. ഒരു മുന്‍ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചില മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിവിടാന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ പ്രമുഖരായ രണ്ട് ന്യൂനപക്ഷനേതാക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ട്.
കഴിഞ്ഞദിവസം ജില്ലാ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട നേതാക്കളെയും അതൃപ്തരായ മുന്‍കാല നേതാക്കളെയും ഇവര്‍ ബന്ധപ്പെടുന്നതായാണ് വിവരം. മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ ബി.ജെ.പി.യുടെയും എന്‍.ഡി.എ.യുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് ലെഫ്റ്റ് ആയിട്ടുണ്ട്.
കേരളമാകെ തിരഞ്ഞെടുപ്പില്‍ മോശം പ്രകടനമുണ്ടായപ്പോള്‍ അഞ്ചു ജില്ലകളില്‍ മാത്രം പ്രസിഡന്റുമാരെ മാറ്റിയതാണ് പ്രാദേശികതലങ്ങളില്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിര്‍പ്പുണ്ടാകാന്‍ കാരണം. നാലു മണ്ഡലങ്ങളില്‍ പാര്‍ട്ടി നാലാമതായിപ്പോയ എറണാകുളത്തും വന്‍തോതില്‍ വോട്ടുചോര്‍ച്ചയുണ്ടായ ചില ജില്ലകളിലും പ്രസിഡന്റുമാരെ നിലനിര്‍ത്തിയതും ചര്‍ച്ചയായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പരാജയം, കുഴല്‍പ്പണക്കേസ് തുടങ്ങി പാര്‍ട്ടിയെ പിടിച്ചുലച്ച വിഷയങ്ങളുടെ പേരില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റുമെന്ന പ്രചാരണത്തിനിടെ നടന്ന പുനഃസംഘടനയോടെ ബി.ജെ.പി.യില്‍ വി. മുരളീധരന്‍ കെ. സുരേന്ദ്രന്‍ പക്ഷത്തിന് കരുത്തേറി.
ഭാരവാഹികളില്‍ മിക്കവരെയും നിലനിര്‍ത്തിയും അനുകൂലിക്കുന്നവരെ ഉള്‍പ്പെടുത്തിയും നടത്തിയ പുനഃസംഘടന അംഗീകരിച്ചതിലൂടെ സുരേന്ദ്രനെ കാലാവധി തീരുംമുമ്പ് മാറ്റില്ലെന്ന മുന്നറിയിപ്പാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടനും എം.പി.യുമായ സുരേഷ് ഗോപിയുടെ പേര് ഉയര്‍ത്തിയായിരുന്നു സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ സുരേന്ദ്രനെതിരേ നീക്കം. എന്നാല്‍, കൃഷ്ണദാസ് വിഭാഗം അധ്യക്ഷ മാറ്റം പരസ്യമായി ഉന്നയിക്കുകയോ സുരേഷ് ഗോപിയുടെ പേര് ഉയര്‍ത്തിക്കാട്ടുകയോ ചെയ്തില്ല. തനിക്കുവേണ്ടിയുള്ള പ്രചാരണത്തെ സുരേഷ് ഗോപി തള്ളുകയും ചെയ്തു.
നേമം സീറ്റ് നഷ്ടപ്പെട്ടത്, കഴക്കൂട്ടത്തെ തോല്‍വി എന്നിവയുടെ പേരില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും പഴികേള്‍ക്കേണ്ടി വന്നിരുന്നു. സംസ്ഥാന നേതൃത്വത്തിനെതിരേ മുതിര്‍ന്ന നേതാക്കള്‍ ഒപ്പിട്ട കത്ത് കേന്ദ്രനേതൃത്വത്തിന് ഒരുവിഭാഗം അയച്ചിരുന്നു. എന്നാല്‍, അങ്ങനെയൊരു കത്തിനെപ്പറ്റി തങ്ങള്‍ക്കറിവില്ലെന്നും കത്ത് അയച്ചിട്ടില്ലെന്നുമായിരുന്നു അന്ന് കൃഷ്ണദാസിന്റെ പ്രതികരണം. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം വിലക്കി കേന്ദ്രനേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്തായാലും മുരളീധരനും സുരേന്ദ്രനും കൂടി കുറച്ച് കാലം കൂടി ബിജെപി ഭരിക്കും.
"
https://www.facebook.com/Malayalivartha


























