മോന്‍സല്‍ മാവുങ്കലിനെ വെറുമൊരു തട്ടിപ്പുകാരനാക്കി തീര്‍ക്കാനൊരുങ്ങി സര്‍ക്കാരും ക്രൈംബ്രാഞ്ചും..... എത്രയും വേഗം മോന്‍സല്‍ മാവുങ്കലിനെ കുറെ വര്‍ഷത്തേക്കെങ്കിലും അകത്താക്കി വാര്‍ത്ത വഴിതിരിച്ചുവിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന

എത്രയും വേഗം മോന്‍സല്‍ മാവുങ്കലിനെ കുറെ വര്‍ഷത്തേക്കെങ്കിലും അകത്താക്കി വാര്‍ത്ത വഴിതിരിച്ചുവിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. വെറുമൊരു തട്ടിപ്പുകാരനാണ് മോന്‍സന്‍ എന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാരും ക്രൈംബ്രാഞ്ചും ശ്രമിക്കുന്നത്.
മോന്‍സന്‍ കൂടുതല്‍ അലമ്പാക്കുന്നതിന് മുമ്പ് നൈസായി ഊരാനാണ് പിണറായിയുടെ ശ്രമം.ചരിത്രകാരന്‍മാരെ സി പി എം ചരിത്രം വളച്ചൊടിക്കാന്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍ വന്നതോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ ജാഗരൂകരായത്. മാവുങ്കലിന്റെ ചെമ്പോല തിട്ടൂരം വ്യാജമാണെന്ന് താന്‍ ചരിത്രകാരനായ എം.ആര്‍.രാഘവവാര്യരെ അറിയിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു കളഞ്ഞുവെന്നാണ് ചരിത്രകാരനായ എം.ജി.ശശിഭൂഷന്‍ വെളിപ്പെടുത്തിയത്.
എം ആര്‍ രാഘവ വാര്യര്‍ ഇടതുപക്ഷ വീക്ഷണമുള്ള ചരിത്രകാരനാണ്. മോന്‍സന്റെ കൈയിലുള്ള തീട്ടൂരം വ്യാജമാണെന്ന് ശശിഭൂഷന്‍ പറയുമ്പോള്‍ വാര്യര്‍ അക്കാര്യം തള്ളി കളഞ്ഞത് അദ്ദേഹത്തിന് സത്യം അറിയാവുന്നതു കൊണ്ടാണ്. അത് സി പി എം പറഞ്ഞിട്ടാണെന്ന് വേണം അനുമാനിക്കാന്‍ .
ശബരിമല വിഷയത്തില്‍ തന്ത്രി കുടുംബം സര്‍ക്കാരിന് എതിരായപ്പോഴാണ് തീട്ടൂരം അവതരിക്കുന്നത്. തന്ത്രി കുടുംബം കളിച്ചാല്‍ അവരുടെ പണി പോകും എന്ന അവസ്ഥ വന്നു ചേര്‍ന്നു.അതോടെ തന്ത്രി കുടുംബം സര്‍ക്കാരിന്റെ വഴിയിലായി. ഭീഷണിപെടുത്തിയാണ് തന്ത്രികളെ സര്‍ക്കാര്‍ വഴിക്കു വരുത്തിയത്. കാരണം തന്ത്രിയാണ് ശബരിമലയിലെ അവസാന വാക്ക്.
വ്യാജ ചെമ്പോല തയ്യാറാക്കിയ ആളെ അറിയാമെന്ന് ചരിത്ര ഗവേഷകനും പുരാരേഖാ വിദഗ്ധനുമായ ഡോ.എം ജി ശശിഭൂഷണ്‍ പറഞ്ഞതും ദുരുഹതയുണര്‍ത്തുന്നു.. ശബരിമല ക്ഷേത്രത്തില്‍ ആചാരങ്ങള്‍ നടത്താനുള്ള ചുമതല ചീരപ്പഞ്ചിറ കുടുംബത്തിനാണെന്നു രേഖപ്പെടുത്തിയിരിക്കുന്ന, മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള വ്യാജ ചെമ്പോലയെക്കുറിച്ചു ഗൗരവമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെമ്പോല തയ്യാറാക്കിയവര്‍ക്കും സി പി എമ്മുമായി ബന്ധമുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. സര്‍ക്കാരിനെ അന്നത്തെ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും രക്ഷിച്ചത് മോന്‍സന്റെ തിട്ടൂരമാണ്. അതു കൊണ്ടു തന്നെ മോന്‍സന് ഒന്നും സംഭവിക്കില്ല.
ശബരിമല കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ചെമ്പോല തെളിവായി ഹാജരാക്കിയിരുന്നതായി ഡോ.ശശിഭൂഷണ്‍ പറഞ്ഞു. അഭിഭാഷകര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു ചരിത്രഗവേഷകന്‍ പ്രഫ.എ.ശ്രീധരമേനോനെയാണു പരിശോധനയ്ക്കു ചുമതലപ്പെടുത്തിയത്. ലിപി പരിശോധിക്കേണ്ടതിനാല്‍ പരമേശ്വരന്‍ പിള്ളയെ ഏല്‍പിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
ഒടുവില്‍ ശ്രീധര മേനോനും പരമേശ്വരന്‍ പിള്ളയും ചേര്‍ന്നു പഠനം നടത്തട്ടെയെന്നായിരുന്നു കോടതി നിര്‍ദേശം. വ്യാജ ചെമ്പോല തയാറാക്കിയ ആളെക്കുറിച്ചു പരമേശ്വരന്‍ പിള്ള തന്നോടു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പുറത്തു പറയുന്നതു ശരിയല്ല. എം ജി ശശിഭൂഷണ്‍ പറഞ്ഞു.
സുപ്രീം കോടതി വിധിക്കുശേഷം മോന്‍സന്റെ ചെമ്പോലയ്ക്കു സ്ഥിരീകരണം നല്‍കിയതു ചരിത്രകാരന്‍ എം.ആര്‍.രാഘവ വാരിയരാണ്. അദ്ദേഹത്തെ നേരില്‍ കണ്ടു താന്‍ വ്യാജ ചെമ്പോലയാണെന്നു പറഞ്ഞപ്പോള്‍ ചിരിച്ചതേയുള്ളൂ. ശബരിമല വിഷയം കത്തിനില്‍ക്കുന്ന സമയത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ ചാനല്‍ പരിപാടിയായ നാം മുന്നോട്ടിലും ചെമ്പോലയെക്കുറിച്ചു സഗൗരവം ചര്‍ച്ച ചെയ്യുന്നതു കണ്ടു.
ആ പരിപാടിയില്‍ എല്ലാം തലകുലുക്കി സമ്മതിക്കുന്ന രാഘവ വാരിയരെയും രാജന്‍ ഗുരുക്കളെയും കണ്ടപ്പോള്‍ സങ്കടം തോന്നിയെന്നും ശശിഭൂഷണ്‍ പറഞ്ഞു.വാര്യരെ പോലെ രാജന്‍ ഗുരുക്കളും സി പി എം ചരിത്രകാരനാണ്.അതായത് ചരിത്രത്തെ സര്‍ക്കാര്‍ വളച്ചൊടിച്ചു എന്നര്‍ത്ഥം.
തീട്ടൂരം വിവാദം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയതും ദുരൂഹമാണ്. വിവാദം എത്രയും വേഗം ഇല്ലാതാക്കാനാണ് അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടതില്ലെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.
എന്നാല്‍ സുപ്രീം കോടതി ശബരിമല കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സ്വാഭാവികമായും തീട്ടൂരത്തിന്റെ തനിനിറം പുറത്താകും. അതിന് മുമ്പ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന തിട്ടൂരം പിന്‍വലിക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക.
https://www.facebook.com/Malayalivartha






















