Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

പ്ലസ് ടു വിദ്യാർഥിനി കിടപ്പുമുറിയിലെ ശൗചാലയത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ആകാശിന് ജാമ്യം കിട്ടാൻ വക്കാലത്ത് എടുത്ത അഭിഭാഷകയും, പ്രോസിക്യൂട്ടറുമായി ഒത്തുകളിക്കുന്നുവെന്ന് മുഖ്യമന്ത്രിക്ക് പരാതി

07 OCTOBER 2021 09:16 AM IST
മലയാളി വാര്‍ത്ത

പട്ടത്താനത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച പെൺകുട്ടിയുടെ കുടുംബം രംഗത്ത്.

ആത്മഹത്യയ്ക്ക് പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവിന് മുൻകൂർ ജാമ്യം ലഭിക്കാൻ പ്രതിഭാഗം അഭിഭാഷകയുമായി പ്രോസിക്യൂട്ടർ ഒത്തുകളിക്കുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം.

പട്ടത്താനം കലാവേദി വായനശാലയ്ക്ക് സമീപം വടക്കേവിള നഗർ കൈലാസത്തിൽ മോഹനന്റെയും സീനയുടെയും മകൾ കാവ്യാ മോഹനെ കഴിഞ്ഞ മാസം നാലാം തീയതിയാണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് സമീപവാസിയായ ആകാശ് എന്ന യുവാവ് പ്രണയാഭ്യർഥനയുടെ പേരിൽ നിരന്തരം ഭീഷണി മുഴക്കിയതിനെ തുടർന്നുള്ള സമ്മർദ്ദമാണ് പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയും ചെയ്തു.

പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് പ്രോസിക്യൂട്ടർക്കെതിരെ കാവ്യയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ആകാശിനെതിരെ പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തിരുന്നു. ഇതോടെയായിരുന്നു ആകാശ് ഒളിവിൽ പോയതും മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ നൽകിയതും.

ആകാശിന്റെ വക്കാലത്ത് എടുത്ത അഭിഭാഷകയും പൊലീസിന് വേണ്ടി കേസ് വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഒരേ ഓഫിസിലാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് കാവ്യയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു.

ആകാശിന് ജാമ്യം ലഭിക്കാനായി പ്രോസിക്യൂട്ടർ സഹപ്രവർത്തകയായ പ്രതിഭാഗം അഭിഭാഷകയുമായി ചേർന്ന് പ്രോസിക്യൂട്ടർ ഒത്തുകളിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂട്ടർക്കെതിരെ മുഖ്യമന്ത്രിക്കും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും കുടുംബം പരാതി നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (29 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (50 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends