നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ചുമത്തിയിരുന്ന കൊഫെ പോസ കുറ്റം റദ്ദാക്കി

സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ചുമത്തിയിരുന്ന കൊഫെ പോസ കുറ്റം റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്.
നിരന്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കൊഫെപോസ. ഇതുപ്രകാരം ഒരുവര്‍ഷം വരെ പ്രതികളെ അന്വേഷണ ഏജന്‍സികള്‍ക്ക് കരുതല്‍ തടങ്കലിലാക്കാനാകും.
2020 ഒക്ടോബര്‍ 10 നാണ് സ്വപ്നക്കെതിരെ കൊഫെപോസ ചുമത്തിയത്. നയതന്ത്ര പാക്കേജിലൂടെ 30 കിലോ സ്വര്‍ണം കടത്തിയ കേസില്‍ 2020 ജൂലൈയിലാണ് സ്വപ്ന അറസ്റ്റിലാകുന്നത്.
"
https://www.facebook.com/Malayalivartha
























