എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്; എല്ലാവരും തെറ്റും ചെയ്യാറുണ്ട്;പക്ഷേ തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്;നമ്മുടെ കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് കങ്കണ റണാവത്ത്

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് തുറന്ന കത്തെഴുതിയ നടന്‍ ഹൃത്വിക് റോഷനെ പരിഹസിച്ച് കങ്കണ റണാവത്ത്. ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിക്കുന്ന ബോളിവുഡ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരെയും കങ്കണ പ്രതികരിക്കുന്നുണ്ട് . എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ടെന്നാണ് അവർ പറയുന്നത് . എല്ലാവരും തെറ്റും ചെയ്യാറുണ്ട്.
പക്ഷേ തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്.നമ്മുടെ കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും കങ്കണ പറഞ്ഞു . കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ.
ദുര്‍ബലനായി ഇരിക്കുന്ന ഒരാളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എന്നാല്‍ ഇവിടെ ഈ കുറ്റവാളികള്‍ അയാള്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പിന്തുണയ്ക്കുന്നുവെന്നും കങ്കണ പറഞ്ഞു. എന്നാൽ ഹൃതിക്ക് തന്റെ കത്തിൽ പറയുന്നത് ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴിവിളക്കുകളാകുമെന്നും മോശം അനുഭവങ്ങളെ തള്ളിക്കളയാതെ സ്വീകരിക്കാന്‍ ശ്രമിക്കാനുമാണ് .
ഹൃത്വിക്കിന്റെ കത്ത് ഇങ്ങനെ ; ‘ജീവിതം ഒരു വിചിത്രമായ യാത്രയാണ്. അനിശ്ചിതാവസ്ഥയാണ് അതിനെ മികച്ചതാക്കുന്നത്. അത് നിങ്ങള്‍ക്കെതിരേ കഠിനമായ പന്തുകള്‍ എറിയും, പക്ഷേ ദൈവം ദയ ഉള്ളവനാണ്. കരുത്തനായവനെതിരെയേ ദൈവം കളിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പന്തുകള്‍ എറിയുകയുള്ളൂ.ഈ ബഹളങ്ങള്‍ക്കിടെ സ്വയം പിടിച്ചുനില്‍ക്കാനുള്ള സമ്മര്‍ദ്ദം നിനക്കുണ്ടാവും, നീ തിരഞ്ഞെടുക്കപ്പെട്ടവനാണ്… അത് നീ അങ്ങനെതന്നെ അനുഭവിക്കണമെന്ന് ഞാന്‍ കരുതുന്നു.
https://www.facebook.com/Malayalivartha
























