രാജ്യത്തിന്റെ വ്യോമാതിർത്തികൾ കാത്തുസൂക്ഷിക്കുന്നതിന് നന്ദി; വായുസേനയുടെ ധൈര്യം രാജ്യത്തെ പൗരൻമാർക്ക് കൂടുതൽ പ്രചോദനം നൽകുന്നു; ദുരന്ത സമയത്ത് മനുഷ്യരാശിയുടെ ജീവൻ രക്ഷിക്കുന്നതിനും നിങ്ങൾ പ്രധാന പങ്ക് വഹിച്ചു; വ്യോമസേനയുടെ ധീരയോദ്ധാക്കൾക്ക് അഭിനന്ദനവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

വ്യോമസേനയുടെ ധീരയോദ്ധാക്കൾക്ക് അഭിനന്ദനവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി... വ്യോമസേനാ ദിനമായ ഇന്നാണ് അവർക്ക് അദ്ദേഹം ആശംസകളറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ട്വിറ്ററിൽ കുറച്ചിരിക്കുന്നത് വ്യോമസേനാംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഈ ദിനത്തിൽ അഭിവാദ്യം ചെയ്യുന്നുവെന്നാണ്.
രാജ്യത്തിന്റെ വ്യോമാതിർത്തികൾ കാത്തുസൂക്ഷിക്കുന്നതിന് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വായുസേനയുടെ ധൈര്യം രാജ്യത്തെ പൗരൻമാർക്ക് കൂടുതൽ പ്രചോദനം നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
ദുരന്ത സമയത്ത് മനുഷ്യരാശിയുടെ ജീവൻ രക്ഷിക്കുന്നതിനും നിങ്ങൾ പ്രധാന പങ്ക് വഹിച്ചുവെന്നും നിങ്ങളുടെ ധീരതയും അർപ്പണബോധവും എല്ലാവർക്കും പ്രചോദനമാണെന്നും . പ്രധാനമന്ത്രി പറഞ്ഞു. വ്യോമസേനാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും രംഗത്തുവന്നിരുന്നു.
വ്യോമസേനാംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ഈ ദിനത്തിൽ അഭിവാദ്യം ചെയ്യുന്നതായി അദ്ദേഹവും വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്. 89 വർഷങ്ങളായുള്ള സമർപ്പിതമായ സേവനമാണ് രാജ്യ സുരക്ഷയ്‌ക്കായി വ്യോമസേന നിർവ്വഹിക്കുന്നതെന്ന് രാജ് നാഥ് സിംഗ് തുറന്നടിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ‘ഇന്ത്യൻ വ്യോമാസേനാ ദിനത്തിൽ വ്യോമസേനയിലെ എല്ലാ വൈമാനികർക്കും അവരുടെ കുടുംബാംഗങ്ങൾക്കും തന്റെ ആശംസകൾ. 89 വർഷങ്ങളായുള്ള സമർപ്പിതമായ സേവനമാണ് ഇന്ത്യൻ സുരക്ഷയ്‌ക്കായി വ്യോമസേന നിർവ്വഹിക്കുന്നത്. അവരുടെ ത്യാഗവും മികവും മറ്റാർക്കും അവകാശപ്പെടാനാകാത്തവിധം ശക്തവും തീഷ്ണവുമായ സേനാ വ്യൂഹമാക്കി വ്യോമസേനയെ മാറ്റിയിരിക്കുന്നു’.
വായുസേനയുടെ ധൈര്യം രാജ്യത്തെ പൗരൻമാർക്ക് കൂടുതൽ പ്രചോദനം നൽകുന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്തിന്റെ വ്യോമാതിർത്തികൾ സംരക്ഷിക്കുന്നതിന് വ്യോമസേനയ്‌ക്ക് നന്ദിയും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു.
വ്യോമസേനയുടെ 89-ാം വാർഷികമാണ് രാജ്യം ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ ആണ് ഔദ്യോഗിക ചടങ്ങുകൾ സജ്ജമാക്കിയിരിക്കുന്നത്. വ്യോമസേനാ മേധാവിയുടെയും മൂന്ന് സായുധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ആഘോഷങ്ങൾ നടത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമ സേനയാണ് ഇന്ത്യൻ വ്യോമസേന. പ്രതിസന്ധികൾ നിറഞ്ഞുനിന്ന പല യുദ്ധങ്ങളിലും വ്യോമസേന അവരുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്. നിരവധി ആയുധങ്ങളാൽ സമ്പന്നമാണ് വ്യോമ സേന.
1932 ഒക്ടോബർ 8നാണ് എയർ ഫോഴ്സ് സ്ഥാപിക്കുന്നത്.ബ്രിട്ടീഷുകാരുടെ സഹായസൈന്യം എന്ന നിലയിലാണ് അന്ന് ഇത് സ്ഥാപിക്കപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ റോയൽ ഇന്ത്യൻ എയർ ഫോഴ്സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സേന ഇന്ത്യയുടെ സ്വന്തം വ്യോമസേനയായി പരിണമിക്കുകയും ചെയ്തു. 1950 ൽ ഇന്ത്യ റിപ്ലബിക് രാഷ്‌ട്രമായപ്പോൾ റോയൽ എന്ന പേര് എടുത്തു മാറ്റുകയായിരുന്നു. അതിന് ശേഷം ഇന്ത്യൻ എയർ ഫോഴ്സ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
https://www.facebook.com/Malayalivartha
























