ഫുള്‍ എ പ്ലസ് കിട്ടിയിട്ടും ഇഷ്ടപ്പെട്ട വിഷയം കിട്ടിയില്ലെന്ന് നിരവധി പേര്! പ്ലസ് വണ്‍ സീറ്റ് കിട്ടാത്തതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ പരാതിയുടെ പ്രളയം

ഫുള്‍ എ പ്ലസ് കിട്ടിയിട്ടും ഇഷ്ടപ്പെട്ട വിഷയം കിട്ടിയില്ലെന്ന പരാതിയുമായി നിരവധി പേര് രംഗത്ത് . 'പഠിക്കാന്‍ സീറ്റ് നല്‍കൂ, എന്നിട്ട് മതി ഭക്ഷണ'മെന്നും ഫുള്‍ എ പ്ലസ് കിട്ടിയിട്ടും പ്രവേശനം കിട്ടാത്ത കുട്ടിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നുമാണ് പലരും പറയുന്നത്. പ്ലസ് വണ്‍ സീറ്റ് കിട്ടാത്തതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പേജില്‍ പരാതിയുടെ പ്രളയമാണ്. പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് ബുധനാഴ്ചത്തെയും ഉച്ചഭക്ഷണം നല്‍കും, നിയമസഭയിലെ ചോദ്യോത്തര വേളയിലെ മറുപടി എന്നീ വ്യാഴാഴ്ചത്തെയും മന്ത്രിയുടെ പോസ്റ്റുകള്‍ക്ക് താഴെയാണ് സീറ്റ് കിട്ടാത്തതില്‍ പലരും രോഷം പ്രകടിപ്പിച്ചത്.
https://www.facebook.com/Malayalivartha
























