Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടെന്നു പറയുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി; ടയറില്ലാത്ത സ്‌കൂളുകള്‍ കേരളത്തിലുണ്ടെന്നും സ്‌കൂളുകളുടെ മൊട്ട ടയറുകള്‍ മാറ്റിയിടണമെന്നും ഇതേ ശിവൻകുട്ടി, കോവിഡ് മരണനിരക്ക് കൃത്യമായി അറിവില്ലാതെ പൊട്ടക്കണക്ക് വിളമ്പിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ശരാശരി നിലവാരമില്ലാത്ത മന്ത്രിമാരെക്കൊണ്ട് കേരളം മുഖം പൊത്തി ചിരിക്കുന്ന ഹാസ്യപരിപരിപാടി! ഇത് ഉലക കോമഡി തന്നെ....

10 OCTOBER 2021 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളുണ്ടെന്നു പറയുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ടയറില്ലാത്ത സ്‌കൂളുകള്‍ കേരളത്തിലുണ്ടെന്നും സ്‌കൂളുകളുടെ മൊട്ട ടയറുകള്‍ മാറ്റിയിടണമെന്നും ഇതേ ശിവൻകുട്ടി കേരളത്തോടു പറയുന്നു. കുളമ്പുരോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ തുടങ്ങിയതാണെന്നു പറയുന്ന മൃഗസംരക്ഷണമന്ത്രി ജെ ചിഞ്ചുറാണി. കോവിഡ് മരണനിരക്ക് കൃത്യമായി അറിവില്ലാതെ പൊട്ടക്കണക്ക് വിളമ്പിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശരാശരി നിലവാരമില്ലാത്ത മന്ത്രിമാരെക്കൊണ്ട് കേരളം മുഖം പൊത്തി ചിരിക്കുന്ന ഹാസ്യപരിപരിപാടി തുടരുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ശരാശരി നിലവാരം പുലര്‍ത്താത്ത മന്ത്രിമാര്‍ ഇടം പിടിച്ച മന്ത്രിസഭകള്‍ വേറെയുണ്ടായിട്ടില്ലെന്നതാണ് ചരിത്രം. മഹാപ്രതിഭകളാള്‍ നിറഞ്ഞ ഒന്നാം ഇഎംഎസ് സര്‍ക്കാരു മുതല്‍ മികച്ച നിലവാരം പുലര്‍ത്തിയ ഒന്നാം പിണറായി മന്ത്രിസഭ വരെ കേരളത്തിന് അഭിമാനം പകരുമ്പോഴാണ് കൃഷ്ണന്‍കുട്ടിയും ചിഞ്ചുറാണിയുമൊക്കെ ബപ്പപ്പ...പറഞ്ഞ് കേരളത്തെ ചിരിപ്പിക്കുന്നത്.

മന്ത്രിമാരുടെ നിലവാരം മോശമാണെന്ന വിമര്‍ശനം ഉയര്‍ന്നതോടെ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് കഴിഞ്ഞ മാസം മൂന്നു ദിവസത്തെ സമഗ്ര പരിശീലനം നടത്തിയശേഷവും നിലവാരം മെച്ചപ്പെടാത്ത സാഹര്യത്തില്‍ എന്താവും അടുത്ത നടപടിയെന്നു വ്യക്തമല്ല. ഒരു പക്ഷെ മണ്ടന്‍ മന്ത്രിമാരെ ഇളക്കി പ്രതിഷ്ഠിക്കാന്‍ പിണറായി നിര്‍ബന്ധിതനായേക്കാം എന്നും സൂചനയുണ്ട്. പ്രഫസര്‍ രവീന്ദ്രനാഥിനെപ്പോലെ പ്രഗത്ഭനായ വിദ്യാഭ്യാസ മന്ത്രിയിരുന്ന കസേരയിലിരുന്നാണ് വി. കൃഷ്ണന്‍ കുട്ടി ഇന്ത്യയില്‍ 35 സംസ്ഥാനങ്ങളല്ലേയുള്ളതെന്ന് അടുത്തിരുന്നവരോട് ചോദിച്ചത്. മരമണ്ടനായ സഹപ്രവര്‍ത്തകന്‍ ഇന്ത്യയില്‍ 23 സംസ്ഥാനങ്ങളാണുള്ളതെന്ന് പറയുമ്പോള്‍ അത് ഏറ്റുപറയുകയാണ് കൃഷ്ണന്‍കുട്ടി. ദേശീയ മാധ്യമങ്ങളില്‍ വരെ കൃഷ്ണന്‍കുട്ടിയുടെ നിരക്ഷരത വാര്‍ത്തയായിരിക്കുന്നു.

എസ്എസ്എല്‍സി ഫലം അറിയിച്ച പത്രസമ്മേളനത്തില്‍ ദശാംശത്തിന് കുത്ത് എന്നും ആറ് പൂജ്യം എന്നു പറയേണ്ടിടത്ത് 60 എന്നു പറയുകയും ചെയ്ത അതേ കൃഷ്ണന്‍കുട്ടിക്ക് ഇന്ത്യയില്‍ ആകെ 28 സംസ്ഥാനങ്ങളാണുള്ളതെന്ന് അറിവില്ലാതെ പോയി. കവലപ്രസംഗങ്ങളിലും പാര്‍ട്ടി യോഗങ്ങളിലും പതിവായി കേള്‍ക്കുന്ന പൊതുവിജ്ഞാനം പോലും ഇല്ലാത്ത മന്ത്രിയാണ് ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ കോവിഡിനുശേഷം സ്‌കൂളുകള്‍ തുറന്നുകഴിഞ്ഞു എന്ന വിഡ്ഡിത്തം വിളമ്പുന്നത്. ഇന്ത്യയില്‍ പകുതി സംസ്ഥാനങ്ങളിലും ഓണ്‍ലൈനില്‍ ക്ലാസുകള്‍ തുടരുകയാണെന്നും സ്‌കൂളുകള്‍ തുറന്നിട്ടില്ലെന്നും കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിക്ക് അറിവില്ല. മന്ത്രി കെഎം മാണിയുടെ വിവാദ ബജറ്റ് അതരണത്തില്‍ മുണ്ട് മാടിക്കുത്തി നിയമസഭയും സ്പീക്കറുടെ കസേരയും അടിച്ചുതകര്‍ത്ത അതേ കൃഷ്ണന്‍കുട്ടിയെ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാക്കി പിണറായി വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസവകുപ്പിനും സമ്മാനം നല്‍കിയിരിക്കുന്നു.

സ്‌കൂള്‍ ബസുകളുടെ മൊട്ട ടയറുകള്‍ മാറ്റിയിട്ടശേഷം വേണം ബസുകള്‍ പുറത്തിറക്കാനെന്നു പറയുന്നതിനും പകരം സ്‌കൂളുകളുടെ ടയര്‍ മാറ്റിയിടണമെന്നു പറയുന്ന മണ്ടന്‍മന്ത്രിയെ ഓര്‍ത്ത് കുട്ടികളും വലിയവരും ഒരുപോലെ ചിരിക്കുന്നു. കൃഷ്ണന്‍കുട്ടി എന്ന കുട്ടിയെ ഒന്നാം ക്ലാസില്‍ കൊണ്ടുപോയി ഇരുത്തണമെന്നുവരെ ട്രോളുകയാണ് മാധ്യമകേരളം. ഇതിനേക്കാള്‍ കഷ്ടമാണ് മന്ത്രി ചിഞ്ചുറാണി നിയമസഭയില്‍ ഉത്തരം പറഞ്ഞ് കേരളത്തെ ചിരിപ്പിക്കുന്നത്. കന്നുകാലികളില്‍ ഉണ്ടാകുന്ന വലിയ രോഗം എന്നു പറഞ്ഞുതുടങ്ങിയ മന്ത്രി ആ രോഗത്തിന്റെ പേര് എന്ത്രാണെന്ന് അടുത്തിരിക്കുന്ന മന്ത്രിമാരോടു ചോദിക്കുന്ന നാണംകെട്ട കാഴ്ച. കുളമ്പുരോഗം എന്ന് അടുത്തിരുന്ന മന്ത്രിമാര്‍ പറഞ്ഞപ്പോള്‍ സംസ്ഥാനവ്യാപകമായി ഈ രോഗം ബഹുമാന്യനായ മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്നാണ് ആരംഭിച്ചതെന്ന് പറയുന്ന രസികന്‍ മറുപടി. അത് കേരളമൊട്ടാകെ നടപ്പിലാക്കിയാല്‍ കുളമ്പുരോഗം വരുന്ന നാലു വര്‍ഷംകൊണ്ട് കേരളത്തില്‍ പിടിച്ചുനിറുത്താന്‍ സാധിക്കുമെന്നും ചിഞ്ചുറാണ് പറയുന്നു.

കുത്തിവയ്പ്പ് പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷം വേണ്ടിവന്നാല്‍ കേരളത്തില്‍ പശുക്കള്‍ ബാക്കിയുണ്ടാകില്ല എന്നു ചിന്തിക്കാനുള്ള ബുദ്ധിപോലും സര്‍ക്കാരിനില്ലാതെ പോയി. അനുഭവവും പരിചയവുമില്ലാത്ത ഒരു നിര മന്ത്രിമാരെക്കൊണ്ട് എംഎല്‍എമാരും ഉദ്യോഗസ്ഥരും പൊറുതിമുട്ടുകയാണ്. എഴുതാനും വായിക്കാനും പറയാനും അറിവില്ലാത്തെ മന്ത്രിമാരുടെ നിരയാണ് പല വകുപ്പുകളിലുള്ളത്.

 

ഓരോ ഫയലും മുന്നില്‍ എത്തിക്കുമ്പോള്‍ ഉള്ളടക്കം എന്തെന്ന് ഉദ്യോഗസ്ഥരും പേഴ്‌സണല്‍ സ്റ്റാഫും അടുത്തുവന്നു പറഞ്ഞുകൊടുക്കേണ്ട ഗതികേട്. മന്ത്രിമാരായ വിഎന്‍ വാസവനും റോഷി അഗസ്റ്റിനും മുഹമ്മദ് റിയാസും ഉള്‍പ്പെടെ ആറോ ഏഴോ പേര്‍ മാത്രമാണ് ശരാശരി നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്. വമ്പന്‍പരാജയങ്ങളായി മാറിയ മന്ത്രിമാരെക്കൊണ്ട് നാണംകെടുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. സിപിഎമ്മിന്റെയും സിപിഐയുടെയും മന്ത്രിമാരാണ് പ്രകടനത്തില്‍ പിന്നോട്ടുപോകുന്നതെന്നിരിക്കെ അടുത്ത പാര്‍ട്ടി കൊണ്‍ഗ്രസില്‍ കടുത്ത വിമര്‍ശനമായിരിക്കും പാര്‍ട്ടി പ്രതിനിധികള്‍
മന്ത്രിമാര്‍ക്കെതിരെ ഉന്നയിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (13 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (20 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (26 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (56 minutes ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends