രാജ്യത്തെ കല്‍ക്കരി ക്ഷാമം സംസ്ഥാനത്തെയും ബാധിച്ചു! വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെഎസ്‌ഇബി നിരീക്ഷിച്ച് വരികയാണ്.. സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി...

രാജ്യത്തെ കല്‍ക്കരി ക്ഷാമം സംസ്ഥാനത്തെയും ബാധിച്ചു.കല്‍ക്കരി ക്ഷാമം ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വ്യവസായ മേഖലയ്ക്ക് പ്രശ്‌നങ്ങളില്ലാത്ത രീതിയിലാകും പവര്‍കട്ട് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തില്‍ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടിയിരുന്നത് എന്നാല്‍ അതില്‍ കുറവുണ്ടായി. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെഎസ്‌ഇബി നിരീക്ഷിച്ച് വരികയാണെന്നും ജനങ്ങള്‍ നിയന്ത്രിക്കണമെന്ന് കെഎസ്‌ഇബി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജല വൈദ്യുത പദ്ധതികള്‍ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ബോര്‍ഡിന് സൃഷ്ടിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























