പെണ്‍കുട്ടികളെ സ്ഥിരമായി ശല്യപ്പെടുത്തുന്നത് ഇഷ്ട വിനോദം! കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍; പിന്നാലെ പുറത്ത് വരുന്നത്...

കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍.
ഈസ്റ്റ്ഹില്‍ സ്വദേശി രാഹുലിനെ (32) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് രാത്രി തന്നെ പൊലീസ് യുവാവിനെ പിടികൂടി.
എസ്.ഐമാരായ എസ്. ശ്രീജേഷ്, അനൂപ്, ഹെറാള്‍ഡ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. ഇയാള്‍ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























