Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

പരിസ്ഥിതി സംരക്ഷണം മുഖ്യധാരാ പരിപാടിയാകും മുമ്പ് തന്റെ പ്രപഞ്ചവീക്ഷണത്തിന്റെ ഭാഗമാക്കി;സൈലന്റ് വാലി സംരക്ഷണ കാമ്പയിന്റെ മുന്നിൽ നിന്നു;പലതുകൊണ്ടും വ്യത്യസ്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.വി. സുരേന്ദ്രനാഥെന്ന് ഡോ തോമസ് ഐസക്ക്

10 OCTOBER 2021 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

പലതു കൊണ്ടും വ്യത്യസ്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.വി. സുരേന്ദ്രനാഥ്. പരിസ്ഥിതി സംരക്ഷണം മുഖ്യധാരാ പരിപാടിയാകും മുമ്പ് തന്റെ പ്രപഞ്ചവീക്ഷണത്തിന്റെ ഭാഗമാക്കി. സൈലന്റ് വാലി സംരക്ഷണ കാമ്പയിന്റെ മുന്നിൽ നിന്നു. "അശംബു ഗ്രീൻസ്‌" എന്ന പ്രകൃതി സംഘടനയുടെ മുൻനിരപ്രവർത്തകനുമായിരുന്നു. കെ.വി. സുരേന്ദ്രനാഥിനെ കുറിച്ച് ഡോ .തോമസ് ഐസക്ക് പറഞ്ഞത് ഇങ്ങനെ;

പലതുകൊണ്ടും വ്യത്യസ്തനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു കെ.വി. സുരേന്ദ്രനാഥ്. പരിസ്ഥിതി സംരക്ഷണം മുഖ്യധാരാ പരിപാടിയാകുംമുമ്പ് തന്റെ പ്രപഞ്ചവീക്ഷണത്തിന്റെ ഭാഗമാക്കി. സൈലന്റ് വാലി സംരക്ഷണ കാമ്പയിന്റെ മുന്നിൽ നിന്നു. "അശംബു ഗ്രീൻസ്‌" എന്ന പ്രകൃതി സംഘടനയുടെ മുൻനിരപ്രവർത്തകനുമായിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇത്രയേറെ മുഴുകിയ രാഷ്ട്രീയ നേതാക്കൾ വിരളമായിരിക്കും. 1985-ൽ ഒരു ദിവസം മനോരോഗ ആശുപത്രി സന്ദർശിച്ച കവി സുഗതകുമാരി സ്ത്രീകളുടെ ദയനീയാവസ്ഥ കണ്ട് കരഞ്ഞുകൊണ്ടാണ് പുറത്തുവന്നത്. അന്നു വൈകുന്നേരം തന്നെ കെ.വി. സുരേന്ദ്രനാഥ് അധ്യക്ഷനായും സുഗതകുമാരി സെക്രട്ടറിയായും അഭയ എന്ന സംഘടനയ്ക്കു രൂപം നൽകി. അഭയ നടത്തിയ നിയപരമായ പോരാട്ടം മനോരോഗാശുപത്രികളിലെ സ്ഥിതിഗതികളെ ഒട്ടേറെ മാറ്റി.

തിരുവനന്തപുരം തച്ചോട്ടുകാവിൽ പത്തേക്കറിലേറെ വരുന്ന അഭയഗ്രാമത്തിനു ദലൈലാമ 1992-ൽ തറക്കല്ലിട്ടു. 1995-ൽ കെ.ആർ. നാരായണൻ ഉദ്ഘാടനം ചെയ്തു. മനോരോഗികളുടെ പുനരധിവാസം. ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണം, പീഡനമേറ്റ സ്ത്രീ ഇരകളുടെ രക്ഷാകേന്ദ്രം എന്നീ നിലകളിലെല്ലാം അഭയ ശ്രദ്ധേയമായി. കെ.വി. സുരേന്ദ്രനാഥ് ഇതിനോടൊപ്പമെല്ലാം ഉണ്ടായിരുന്നു.

തത്വശാസ്ത്രത്തിലാണു ബിരിദമെടുത്തത്. പഠിക്കുമ്പോൾ തന്നെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടു. പുന്നപ്ര-വയലാർ സമരത്തെത്തുടർന്ന് 5 വർഷക്കാലം ഒളിവിൽപ്പോയി. എഐറ്റിയുസിയുടെയും സിപിഐയുടെയും സമുന്നത നേതാവായി. മൂന്നു തവണ നിയമസഭാ അംഗമായി. 1996-ൽ ലോക്സഭയിലേയ്ക്കും വിജയിച്ചു. തത്വശാസ്ത്ര ബിരുദധാരിയായിരുന്ന കെ.വി. സുരേന്ദ്രനാഥ് ചിന്തകനും എഴുത്തുകാരനുമായിരുന്നു.

മാർക്സിസ്റ്റ് വീക്ഷണം എന്ന താത്വിക മാസിക എഡിറ്റ് ചെയ്തിരുന്നു. ലോകത്തിന്റെ മുകൾത്തട്ടിലൂടെ എന്ന യാത്രാവിവരണവും എഴുതിയിട്ടുണ്ട്. ഇതുകൊണ്ടൊക്കെയാവും സുഹൃത്തുക്കളും സഖാക്കളുമെല്ലാം ‘ആശാൻ’ എന്നാണു വിളിച്ചിരുന്നത്.

പാർലമെന്റ് മെമ്പർ എന്ന നിലയിൽ ബയോഗ്രഫിക്കൽ സ്കെച്ചിൽ വിശേഷാൽ താൽപ്പര്യ മേഖലയായി എടുത്തു പറഞ്ഞിരുന്നത് സാക്ഷരതാ പ്രസ്ഥാനമായിരുന്നു. സാക്ഷരത പോലെ മറ്റൊരു ജനകീയ പ്രസ്ഥാനമായി രൂപംകൊണ്ട ജനകീയാസൂത്രണത്തിലും തുടക്കം മുതൽ അദ്ദേഹം വലിയ താൽപ്പര്യം പ്രകടിപ്പിച്ചു. ഒന്നാമത് മാർഗ്ഗനിർദ്ദേശ സമിതിയുടെ യോഗത്തിൽ ബഹുജന പങ്കാളിത്തത്തെക്കുറിച്ചുള്ള സമാന്തര സെഷന്റെ അധ്യക്ഷൻ കെ.വി. സുരേന്ദ്രനാഥ് ആയിരുന്നു.

ലോക്സഭാ അംഗമെന്ന നിലയിൽ തന്റെ മണ്ഡലത്തിലെ ജനകീയാസൂത്രണ ചടങ്ങുകളിൽപങ്കെടുക്കാൻ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. ഉന്നതതല യോഗങ്ങളിലും സംസ്ഥാനതല പരിപാടികളിലും മാത്രമല്ല, വാർഡുതല ജനസഭകളിൽ വരെ അദ്ദേഹം പങ്കെടുത്തിരുന്നു. പള്ളിച്ചൽ ഗ്രാമസഭയുടെ ഉദ്ഘാടന സമ്മേളനത്തിന്റെ ചിത്രങ്ങളാണ് ആദ്യത്തെ മൂന്നെണ്ണം.

സ്പീക്കർ എം. വിജയകുമാർ, ഡിപിസി മെമ്പർ വി. ഗംഗാധരൻ നാടാർ, എംഎൽഎ വെങ്ങാനൂർ സി ഭാസ്ക്കരൻ, ഡിപിസി ചെയർമാൻ ബി. സത്യൻ, കമലാദേവി, തോപ്പിൽ ശിവശങ്കരൻ, യു.കെ. മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റ് സുജനേന്ദ്രനെയും കാണാം.

അവസാനത്തേത് തിരുവനന്തപുരം നഗരസഭയിലെ മെഡിക്കൽ കോളേജ് വാർഡ് കൺവെൻഷൻ ഉദ്ഘാടനത്തിന്റേതാണ്. കൗൺസിലർ മിനികുമാരി, പ്രിൻസിപ്പൽ ബി. ഉമാദത്തൻ, കെആർപി എസ്. ശ്രീകുമാർ എന്നിവർ സമീപം.
#ജനകീയാസൂത്രണജനകീയചരിത്രം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (4 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (14 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (21 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (27 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (57 minutes ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends