സഹപാഠി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയതിന് പിന്നാലെ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹറില്‍ സഹപാഠി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയതിന് പിന്നാലെ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് 15കാരിയെ വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്കി. ഒക്ടോബര്‍ എട്ടിന് പെണ്‍കുട്ടിയെ സഹപാഠി പീഡിപ്പിക്കുകയും അശ്ലീല പരാമര്‍ശം നടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി സ്കൂള്‍ പ്രിന്‍സിപലിനെ അറിയിച്ചിരുന്നു. ഇതറിഞ്ഞ പ്രതിയും മറ്റ് 15 പേരും ചേര്‍ന്ന് വൈകുന്നേരത്തോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അധിക്ഷേപിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് അടുത്ത ദിവസം സ്കൂളില്‍ വച്ച് പ്രതി വീണ്ടും പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ 15 പേര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha