Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

അയ്യപ്പനോട് കളിച്ച ചാനലിന് കേന്ദ്രത്തിന്റെ ക്രിമിനല്‍ കുരുക്ക്... മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് മലയാളം വാര്‍ത്താ ചാനലിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ആലോചനയില്‍....

11 OCTOBER 2021 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് മലയാളം വാര്‍ത്താ ചാനലിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ആലോചിക്കുന്നു. മോന്‍സന്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരന്‍ നല്‍കിയ വ്യാജരേഖ ഉപയോഗിച്ച് ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണമാണ് കേന്ദ്ര വാര്‍ത്താവിതരന്ന മന്ത്രാലയത്തിന്റെ മുന്നിലുള്ളത്. നടപടി വരുമെന്ന് ഉറപ്പായതോടെ ചെമ്പോല വാര്‍ത്ത പുറത്തു കൊണ്ടുവന്ന ലേഖകനെ ചാനല്‍ സസ്‌പെന്റ് ചെയ്തു.

മലയാള ദ്യശ്യ മാധ്യമങ്ങളുടെ വിശ്വാസ്യത വന്‍തോതില്‍ ഇടിയുന്നതായി കേ.ന്ദ്ര മന്ത്രാലയം സംശയിക്കുന്നു. വാര്‍ത്താ ചാനലിന്റെ രണ്ടാമത്തെ ലേഖകന്‍ കൂടി വിവാദത്തിലായതോടെ ചില ചാനല്‍ ലേഖകര്‍ നടത്തുന്നത് മൊത്ത കച്ചവടമാണെന്ന തരത്തിലേക്ക് ഉയരുകയാണ് പ്രേക്ഷകരുടെ സംശയം.

 



വ്യാജ ചെമ്പോല കാട്ടി ശബരിമല വിഷയത്തില്‍ വിവാദം സൃഷ്ടിച്ച റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയെ 24 ന്യൂസ് സസ്പെന്‍ഡ് ചെയ്തു. മുട്ടില്‍ മരംമുറി കേസില്‍ മറ്റൊരു ലേഖകനായ ദീപക് ധര്‍മ്മടം പ്രതിസ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് രണ്ടാമത്തെ ലേഖകനും ആരോപണ കുരുക്കിലായത്.

മോന്‍സന്‍ മാവുങ്കലുമായുള്ള സഹിന്‍ ആന്റണിയുടെ അടുപ്പം ഏറെ വിവാദമായിരുന്നു. മാവുങ്കലിന്റെ സ്വകാര്യ മ്യൂസിയത്തിലേക്കു സിനിമാ താരങ്ങളെയും പൊലീസുകാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയുമൊക്കെ ക്ഷണിച്ചു കൊണ്ടു പോയത് സഹിന്‍ ആന്റണിയാണെന്നു സംശയം ഉയര്‍ന്നിരുന്നു. ഡി ജി പി യെ പോലുള്ളവരെ മ്യൂസിയത്തില്‍ എത്തിച്ചത് ചാനല്‍ ലേഖകനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചില മാധ്യമ സുഹൃത്തുക്കളാണ് തന്നെ അപകടത്തിലാക്കിയതെന്ന് ബഹ്‌റ അദ്ദേഹത്തിന്റെ വിശ്വസ്തരോട് വെളിപ്പെടുത്തിയിരുന്നു. ബഹ്‌റയുമായി അടുത്ത് നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരാണ് ചാനല്‍ ലേഖകന്‍ വഴി ബഹ്‌റയെ അപകടത്തിലാക്കിയ തെന്ന് ബഹ്‌റയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

 



പണ്ട് പത്രമാധ്യമം മാത്രമുണ്ടായിരുന്ന കാലത്ത് ഇത്രത്തോളം അഴിമതികള്‍ നടന്നിരുന്നില്ല. ഏഷ്യാനെറ്റ് പോലുള്ള ദ്യശ്യ മാധ്യമങ്ങള്‍ വന്നിട്ടും അഴിമതി ഉണ്ടായില്ല.എന്നാല്‍ ചാനലുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തിയതോടെയാണ് മാധ്യമ പ്രവര്‍ത്തനം പണമുണ്ടാക്കാനുള്ള സോഴ്‌സായി മാറി യെന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്.

സഹിന്‍ ആന്റണിയെ പ്രവാസി മലയാളി ഫെഡറേഷന്റെ മീഡിയ കോ ഓര്‍ഡിനേറ്ററാക്കിയത് മോന്‍സന്റെ ശുപാര്‍ശയിലാണെന്നു ഭാരവാഹികള്‍ വെളിപ്പെടുത്തിയിരുന്നു. സഹിന്‍ ആന്റണി അടുത്ത കാലത്തായി വന്‍തോതില്‍ സ്വത്തു സമ്പാദിച്ചതും മോന്‍സന്റെ ബിനാമിയായാണെന്ന് മാവുങ്കലില്‍ നിന്നും പറ്റിപ്പുണ്ടായവര്‍ പറയുന്നു. മാവുങ്കലിന്റെ കൈയില്‍ നയാ പൈസയില്ലെങ്കിലും അയാളുമായി അടുപ്പമുള്ളവരുടെ പേരില്‍ ധാരാളം പണം സമ്പാദിക്കപ്പെട്ടിട്ടുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ചാനല്‍ ലേഖകന്‍കൊച്ചിയിലും റാസല്‍ഖൈമയിലും റസ്റ്ററന്റുകള്‍ ആരംഭിച്ചിരുന്നതായി ബി ജെ പി മുഖപത്രം പറയുന്നു.

 



മോന്‍സന്‍ ബന്ധം വെളിപ്പെട്ടപ്പോള്‍ സഹിന്‍ ആന്റണിയെ സംരക്ഷിക്കുന്ന നിലപാടാണ് ചാനല്‍ മേധാവിമാര്‍ സ്വീകരിച്ചിരുന്നത്. മുട്ടില്‍ മരംമുറി വിവാദം ഉണ്ടായപ്പോള്‍ ആ ലേഖകനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യഘട്ടത്തില്‍ ചാനല്‍ കാണിച്ചത്.

ശബരിമല വ്യാജ ചെമ്പോല വാര്‍ത്തയ്ക്കെതിരെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു പരാതി നല്‍കിയതോടെയാണ് കുടുങ്ങിയത്. ഓണ്‍ലൈന്‍ പരാതി സംവിധാനത്തിലൂടെ കാല്‍ലക്ഷത്തിലേറെ പേര്‍ ചാനലിനെതിരെ പരാതി നല്‍കി.

 



പന്തളം കൊട്ടാരം ചാനലിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചാനലിനെതിരെ കോടതിയെ സമീപിക്കുമെന്നും കൊട്ടാരം അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വ്യാജ ചെമ്പോല ചാനലിനു കുരുക്കാകുമെന്നു വന്നതോടെയാണ് ഉത്തരവാദിത്തം റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയുടെ മേല്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ ചാനല്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടിയെടുത്തെന്നു വരുത്തി ചാനലിനെതിരായ നടപടികളില്‍ നിന്നു രക്ഷപ്പെടാനാണ് ശ്രമമെന്ന് ബിജെപി ആരോപിക്കുന്നു.

മുട്ടില്‍ മരംമുറി വിവാദത്തിലുള്‍പ്പെട്ട ദീപക് ധര്‍മ്മടത്തെ സസ്പെന്‍ഡു ചെയ്തതിനു തൊട്ടു പിന്നാലെയാണ് മോന്‍സന്റെ വ്യാജ ചെമ്പോലയുടെ പേരില്‍ സഹിന്‍ ആന്റണിക്കെതിരെയും നടപടിയുണ്ടാകുന്നത്. ചാനല്‍ റിപ്പോര്‍ട്ടര്‍മാരെല്ലാം മോണ്‍സന്‍ മോഡലാണെന്ന്സമൂഹ മാധ്യമങ്ങളില്‍ ആരോപണമുയരുന്നതു ചാനലിനു ക്ഷീണമാകുന്നുണ്ട്. ചാനല്‍ റേറ്റിങില്‍ ഏഷ്യാനെറ്റിനു വെല്ലുവിളി ഉയര്‍ത്തി രണ്ടാം സ്ഥാനത്തേക്കു കുതിച്ചുയര്‍ന്ന ചാനല്‍ പിന്നാക്കം പൊയ്ക്കഴിഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (13 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (20 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (26 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (56 minutes ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends