Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വീട്ടുകാരോടുള്ള കലിപ്പ് തീർക്കാൻ കാറുകൾ അടിച്ച് തകർത്തു; തങ്ങളുടെ നഷ്ടം ആര് നികത്തുമെന്ന് ചോദിച്ച് 19 കാർ ഉടമകൾ: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ലഭിക്കാൻ കടമ്പകൾ ഏറെ

11 OCTOBER 2021 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയ സംഭവത്തിൽ പതിനെട്ടുകാരൻ അറസ്റ്റിലായെങ്കിലും തങ്ങളുടെ നഷ്ടം ആര് നികത്തുമെന്ന് ചോദിക്കുകയാണ് കാർ ഉടമകൾ. കാറുകള്‍ നശിപ്പിച്ചതിലെ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം റെയില്‍വേയും, പാര്‍ക്കിങ് കരാറെടുത്തവരും തമ്മിലുള്ള ധാരണയനുസരിച്ച് കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചെങ്കിലും

ഉടമകള്‍ക്കുണ്ടായ കനത്ത നഷ്ടം ആരു നികത്തുമെന്നതിന് ഇപ്പോഴും ഒരു വ്യക്തതയില്ല. സംഭവത്തിൽ പ്രതി തിരുമല ആറാമട സ്വദേശി എബ്രഹാം വി. ജോഷ്വാ (18) മണിക്കൂറുകള്‍ക്കകം പിടിയിലാവുകയായിരുന്നു. 19 കാറുകളുടെ ചില്ലുകളടക്കമാണ് ഇടിച്ച് പൊട്ടിച്ചത്. ഡാഷ് ബോര്‍ഡുകളും അക്രമി തകര്‍ത്തു. ഈ നഷ്ടം പാര്‍ക്കിങ് കരാറുകാരോ റെയില്‍വേയോ ഏറ്റെടുക്കാനും സാധ്യതയില്ല. തല്ലിത്തകര്‍ത്തതായതിനാല്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ലഭിക്കാനും കടമ്പകൾ ഏറെ ഉണ്ട്. അതുകൊണ്ടു തന്നെ സ്വന്തം ചെലവില്‍ കേടുപാടുകള്‍ പരിഹരിക്കേണ്ട ഗതികേടിലാണ് പലരും.

ശനിയാഴ്ച അര്‍ധരാത്രിയോടെ തമ്പാനൂര്‍ ഫ്‌ലൈ ഓവറിനടുത്തുള്ള റെയില്‍വേ സ്‌റ്റേഷനിലെ പേ ആന്‍ഡ് പാര്‍ക്ക് സോണില്‍ 18കാരനായ എബ്രഹാം എത്തുകയും കൈയില്‍ കിട്ടിയ കല്ലുപയോഗിച്ച് കണ്ണില്‍ കണ്ട വാഹനങ്ങളെല്ലാം തകര്‍ത്തതും.

തല്ലിത്തകര്‍ത്ത കാറുകളില്‍നിന്ന് മൊബൈല്‍ ചാര്‍ജറുകള്‍, കാര്‍ വാഷ് തുടങ്ങിയവ നഷ്ടമായിട്ടുണ്ട്. ഈ സാധനങ്ങളെല്ലാം നശിപ്പിച്ചുവെന്ന് പ്രതി പോലീസിന് മൊഴി നൽകിയിരുന്നു. വീട്ടുകാരുമായി പ്രശ്‌നമുണ്ടാക്കിയതിലെ മാനസിക പ്രശ്‌നം കാരണമാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് എബ്രഹാം പോലീസിനോട് പറഞ്ഞു. വഴക്ക് കൂടിയ ശേഷം എബ്രഹാം വീട് വിട്ട് പുറത്തേക്ക് പോയിരുന്നുവെന്ന് വീട്ടുകാരും സമ്മതിച്ചു. സിന്തറ്റിക്ക് ഡ്രഗ് ഉപയോഗിച്ച ശേഷമായിരുന്നു പ്രതിയുടെ പരാക്രമം.

കാറുകളുടെ ചില്ലുകള്‍ കല്ല് ഉപയോഗിച്ച് ഇടിച്ചു പൊട്ടിക്കുകയും അകത്ത് കടന്ന് കാറിലുണ്ടായിരുന്ന മ്യൂസിക് സിസ്റ്റം സ്പീക്കറുകള്‍ തുടങ്ങിയവ വലിച്ചുതകര്‍ക്കുകയും ചെയ്തു. ഒരാളാണ് വാഹനങ്ങള്‍ തകര്‍ത്തതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. ഒരു കാറില്‍നിന്ന് ഇയാളുടെ പഴ്സ് ലഭിച്ചതോടെയാണ് ആളെ തിരിച്ചറിയാനായത്. പഴ്സില്‍ ആധാര്‍ കാര്‍ഡും മറ്റു തിരിച്ചറിയല്‍ വിവരങ്ങളുമുണ്ടായിരുന്നു. ലഹരികിട്ടാത്ത മാനസികാവസ്ഥയില്‍ പണത്തിനായാണോ അതിക്രമം കാട്ടിയതെന്നും സംശയിക്കുന്നു. കാറുകള്‍ തകര്‍ത്ത സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനായി രക്തം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേ സമയം രാത്രിയിൽ പൊലീസും സുരക്ഷാ ജീവനക്കാരുമില്ലാതെ റെയിൽവേ പാർക്കിങ് ഏരിയയിൽ സാമൂഹിക വിരുദ്ധ രും ലഹരി സംഘങ്ങളും തമ്പടിക്കുകയാണെന്നു പരാതി. ഇതിനെ ശരി വയ്ക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം റെയിൽവേ പാർക്കിങ് ഏരിയയിലെ കാറുകൾ തല്ലിത്തകർത്ത സംഭവം. മുൻപും വാഹനങ്ങൾക്ക് നേരെ ആക്രമണങ്ങളും മോഷണവും പാർക്കിങ് ഏരിയയിൽ ഉണ്ടായിട്ടുണ്ട്. ഹെൽമറ്റ് , വാഹനങ്ങളുടെ സിഗ്നൽ ലൈറ്റുകൾ, വാഹനങ്ങളുടെ രേഖകൾ, തുടങ്ങിയവ മുൻപും പലർക്കും നഷ്ടമായിട്ടുണ്ട്. പൊലീസോ, ഇവിടെയുള്ള പാർക്കിങ് ജീവനക്കാരോ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (5 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (15 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (22 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (28 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (58 minutes ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (4 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends