കോണിയും താമരയും പ്രണയത്തില്‍, എത്ര കാലമെന്നു കണ്ടറിയാം

വേണ്ടി വന്നാല്‍ താമരയെ കോണി പരിഗണിക്കും. പരിണയം വിജയകരമായാല്‍ ഇത്തരം മാതൃക സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും പയറ്റി നോക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിയിലാണ് വിജയസാധ്യതക്ക് അനുസരിച്ച് സഖ്യമുണ്ടാക്കാനാണ് മുസ്ലീംലീഗ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം,. വികസനമെന്ന പ്ലേറ്റ്‌ഫോമില്‍ ഉറച്ചു നില്‍ക്കാനും അതുവഴി ലഭിക്കുന്ന അംഗീകാരങ്ങള്‍ ഏറ്റു വാങ്ങാനുമാണ് തീരുമാനം.
പ്രാദേശിക സര്‍ക്കാരുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ കാര്യമില്ലെന്നാണ് ലീഗിന്റെ തീരുമാനം. തെക്കന്‍ ജില്ലകളില്‍ ലീഗിന് അടിത്തറയുള്ള സ്ഥലങ്ങളില്‍ പോലും അര്‍ഹതപ്പെട്ട സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെന്നാണ് പരാതി. മലബാര്‍ ജില്ലകളില്‍ കോണ്‍ഗ്രസിന്റെ വോട്ട് ലീഗിന് പോള്‍ ചെയ്യുന്നുമില്ല. മലപ്പുറത്ത് യുഡിഎഫ് സംവിധാനം തകിടം മറിഞ്ഞതായി ലീഗ് ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ വോട്ട് മലപ്പുറത്ത് പോലും ലീഗിന് ലഭിക്കുന്നില്ല. ആര്യാടനും കൂട്ടരും ആവശ്യത്തിലധികം ബുദ്ധിമുട്ടുണ്ടാക്കുന്നു.
കോഴിക്കോട്ടും ഇതു തന്നെയാണ് അവസ്ഥ. കഴിഞ്ഞ തവണ പാണിമേല്‍ പഞ്ചായത്തില്‍ ലീകഗ് മത്സരിച്ചത് യുഡിഎഫ് സംവിധാനത്തിലല്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഗിനെതിരെ മത്‌സരിച്ചു. ഇതിന് പരാതിയും പരിഭവവും പറഞ്ഞപ്പോള്‍ ലീഗ് തങ്ങള്‍ക്കെതിരെയും മത്സരിക്കുന്നുണ്ടെന്നല്ലോ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം.നിയമസഭയില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമ്പോള്‍ തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അത്തരം ബാന്ധവം വേണ്ടെന്നു തന്നെയാണ് തീരുമാനം.
ലീഗിനൊപ്പം നില്‍ക്കാന്‍ സിപിഎം തയ്യാറാവുകയാണെങ്കില്‍ അത് സ്വീകരിക്കാനും ലീഗ് മടിക്കില്ലെന്നാണ് തീരുമാനം. ബിജെപിയെ അകറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്നും ലീഗ് നേതൃത്വം പറയുന്നു. ആരും തങ്ങള്‍ക്ക് എതിരല്ലെന്നാണ് ലീഗ് പറയുന്നത്. ജയിക്കാന്‍ ആരുമായും കൂട്ടുകുടുന്നതിലും തെറ്റില്ലത്രേ. ഏതായാലും ലീഗിന്റെ പുതിയ സമവായങ്ങള്‍ നിയമസഭയെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് കണ്ടറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























