മുഖവും ശരീരവും പുഴുവരിച്ച നിലയിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

നാല് ദിവസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി.
അട്ടപ്പാടിയിലെ ഷോളയാര്‍ പഞ്ചായത്തിലെ വീട്ടിക്കുണ്ട് ഊരിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ആട് മേയ്ക്കാന്‍ പോയവരാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്.
തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖവും ശരീരവും പുഴുവരിച്ച നിലയിലാണ്. കാട്ടാനയുടെ ആക്രമണമാകാം മരണകാരണമെന്നാണ് നിഗമനം. പ്രദേശത്ത് കാട്ടാനയുടെ കാല്‍പാടുകള്‍ കണ്ടതായി മൃതദേഹം കണ്ടെത്തിയവര്‍ പറയുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























