കൊല്ലത്ത് മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി.....

കൊല്ലത്ത് മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി..... പട്ടാഴി സ്വദേശി സാംസിയാണ് കിണറ്റില്‍ ചാടിയത്. കുഞ്ഞ് മരിച്ചു.
യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയിലെ ആശുപത്രിയിലെ നഴ്സാണ് സാംസി. കൊല്ലം പത്തനാപുരത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായാണ് അമ്മ കിണറ്റില്‍ ചാടിയത്. പട്ടാഴി സാംസി ഭവനില്‍ സിജുവിന്റെ ഭാര്യയാണ് സാംസി.
വീഴ്ചയില്‍ കുഞ്ഞ് മരിച്ചു. ഗുരുതര പരുക്കുകളോടെ സാംസിയെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു സംഭവം.
സാംസിയുടെ ഭര്‍ത്താവ് വിദേശത്ത് പോയതിനു ശേഷം കുറച്ചുനാളുകളായി പത്തനാപുരത്തെ സ്വന്തം വീട്ടിലായിരുന്നു സാംസി. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. ആത്മഹത്യാശ്രമം നടത്താനുള്ള കാരണം വ്യക്തമല്ല.
"
https://www.facebook.com/Malayalivartha























