ബൈക്കിന് മുകളില്‍ മരിച്ചു കിടക്കുന്ന നിലയിൽ, ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകൾ, സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ആലപ്പുഴ ചാത്തനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌യുവാവ് മരിച്ചു. തോണ്ടന്‍കുളങ്ങര കിളിയാന്‍ പറമ്പ് അനില്‍ കുമാറിന്റെ മകന്‍ അരുണ്‍ കുമാര്‍ (കണ്ണന്‍ -26) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30നാണ് അരുണ്‍ മരിച്ചത്. ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻ പറമ്പിലാണ് സംഭവം.
നിരവധി കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഗുണ്ടാസംഘങ്ങളുടെ കുടിപകയുടെ ഭാഗമായി പ്രതികാരം ചെയ്യാൻ കൊണ്ടുവന്ന നടൻ ബോംബ് ആവാം പൊട്ടിത്തെറിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
പോലീസ് സ്ഥലത്തെത്തുമ്പോള്‍ ബൈക്കിന് മുകളില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. കൈവശമുണ്ടായിരുന്ന സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചതാണെന്നാണു പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലയുടെ പൂർണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. വിനീതയാണ് അരുണ്‍ കുമാറിന്റെ ഭാര്യ. മകള്‍ അവന്തിക.
https://www.facebook.com/Malayalivartha























