വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ പ്രായം 18നും 50നുമിടയില്‍ ആയിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം... രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്ത 12 വയസിന് മുകളിലുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രം അനുമതി

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ പ്രായം 18നും 50നുമിടയില്‍ ആയിരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. സൗദിക്ക് പുറത്തു നിന്ന് ഉംറ വിസക്ക് അപേക്ഷിക്കുന്നവര്‍ അതത് രാജ്യത്തെ ഔദ്യോഗിക ട്രാവല്‍ ഏജന്‍സികളെയാണ് ബന്ധപ്പെടേണ്ടത്.
ഈ ഏജന്‍സികള്‍ക്ക് സൗദിയിലെ ഉംറ കമ്പനികളുമായി കരാറുണ്ടായിരിക്കണം. യാത്രക്ക് മുമ്പ് അംഗീകൃത കോവിഡ് വാക്‌സിന്റെ ഡോസുകള്‍ പൂര്‍ത്തിയാക്കണം.
കൂടാതെ സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇലക്ട്രോണിക് വിസ അനുവദിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുകയും വേണമെന്ന് മന്ത്രാലയം വ്യക്തമാക്കി. മക്ക മസ്ജിദുല്‍ ഹറാമിലെ പ്രവേശനത്തിന് ആഭ്യന്തര ഉംറ തീര്‍ഥാടകരും മുന്‍കൂര്‍ അനുമതി നേടേണ്ടതാണ്.
രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്ത 12 വയസിന് മുകളിലുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമേ ഉംറക്ക് അനുമതി ലഭിക്കൂ. അനുമതി പത്രമില്ലാതെ ഹറമിലേക്ക് പ്രവേശിക്കാനാവില്ലെന്നും കുട്ടികളെ കൊണ്ടുവരരുതെന്നും മുന്നറിയിപ്പ് നല്‍കി മന്താലയം.
"
https://www.facebook.com/Malayalivartha























