കനത്ത മഴയെ തുടര്‍ന്നുള്ള നീരൊഴുക്ക് ശമിക്കുന്നില്ല, മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളവുമെത്തുന്നു, ഇടുക്കി അണക്കെട്ടിലെ ഷട്ടര്‍ തുറന്നെങ്കിലും ജലനിരപ്പ് കുറയുന്നില്ല

ഇടുക്കി അണക്കെട്ടിലെ ഷട്ടര്‍ തുറന്ന് ജലമൊഴുക്കിയിട്ടും ജലനിരപ്പില്‍ കാര്യമായ കുറവില്ല. ഇപ്പോഴും 2399.50 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്നുള്ള നീരൊഴുക്ക് ശമിക്കാത്തതിനാലും മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമെത്തുന്നതിനാലുമാണ് ഇടുക്കിയിലെ ജലനിരപ്പ് താഴാത്തത്. ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടര്‍ ഉയര്‍ത്തി സെക്കന്‍റില്‍ 40,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കട്ടിലെ തുറന്ന രണ്ടു ഷട്ടറുകള്‍ അടച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140.85 അടിയായി കുറഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ തുറന്ന രണ്ടു ഷട്ടറുകള്‍ അടച്ചത്.
സെക്കന്‍റില്‍ 752 ഘനയടി വെള്ളാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്. ഇന്നലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെ.മീ രാവിലെ എട്ട് മണിയോടെ ഉയർത്തിയിരുന്നു.ഒരു വർഷത്തിൽ മൂന്ന് തവണ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് ചരിത്രത്തിലാദ്യമായിരുന്നു.
https://www.facebook.com/Malayalivartha























