ആന്‍സി കബീറിന്റെ അപകട മരണം കൊലപാതകമോ? വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിനെ ഡിജെ പാര്‍ട്ടിയില്‍ നിര്‍ബന്ധിച്ച് കൊണ്ടു പോയതിന് പിന്നിലാരെന്ന് അന്വേഷിച്ച് വീട്ടുകാര്‍

ആന്‍സി കബീറിന്റെ അപകട മരണം കൊലപാതകമോ? ഇത്തരമൊരു സംശയം അന്വേഷണ സംഘത്തിന് ഇല്ലെങ്കിലും ആന്‍സിയുടെ വീട്ടുകാര്‍ ഇങ്ങനെയാണ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഒരിക്കലും പുറത്തു വരില്ല. ആന്‍സിയുടെ മരണം അപകടമരണമാക്കാന്‍ ഉന്നത പോലീസുദ്യോഗസ്ഥരില്‍ നിന്ന് വലിയ സമ്മര്‍ദ്ദം അന്വേഷണ സംഘത്തിനുണ്ട്.
വാഹനാപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീറിനെ ഡിജെ പാര്‍ട്ടിയില്‍ നിര്‍ബന്ധിച്ച് കൊണ്ടു പോയതിന് പിന്നിലാരെന്ന് അന്വേഷിക്കുകയാണ് വീട്ടുകാര്‍. തങ്ങള്‍ക്ക് ഇക്കാര്യം ഒരിക്കലും അറിയാന്‍ കഴിയില്ലെന്ന് വീട്ടുകാര്‍ക്ക റിയാമെങ്കിലും അവര്‍ അക്കാര്യമറി യാന്‍ അതിയായി ആഗ്രഹിക്കുന്നു.
ആന്‍സി പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞതോടെയാണ് സംശയങ്ങള്‍ പുതിയ വഴിക്ക് നീങ്ങുന്നത്. മുമ്പൊരിക്കലും ഇത്തരം പാര്‍ട്ടികളില്‍ ആന്‍സി പങ്കെടുത്തിരുന്നില്ല. മാതാപിതാക്കളോട് വലിയ കരുണയും താത്പര്യവും ആന്‍സിക്കുണ്ടായിരുന്നു. ഉമ്മ എന്നാല്‍ ജീവനായിരുന്നു. ഒരിക്കലും ഉമ്മയെ വിട്ട് നിന്നിട്ടില്ല. അതിനാലാണ് രാത്രി തന്നെ വീട്ടിലെത്തണമെന്ന് നിര്‍ബന്ധം പിടിച്ചത്.മുന്‍ മിസ് കേരളയായിരുന്നെങ്കിലും ആന്‍സിയുടെ ജീവിതത്തില്‍ അതൊരിക്കലും നിറം ചാര്‍ത്തിയിരുന്നില്ല.
എറണാകുളത്ത് അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ സുഖമില്ലാതെ നാട്ടിലേക്കു മടങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തുകള്‍ പാര്‍ട്ടിക്കു നിര്‍ബന്ധിച്ചു കൊണ്ടുപോയതാണോ എന്ന് അറിയില്ലെന്നും കുടുംബം പറയുന്നു.കൂട്ടുകാര്‍ നിര്‍ബന്ധിച്ചാല്‍ അനുസരിക്കുന്ന ആളായിരുന്നില്ല ആന്‍സി . എന്നിട്ടും ആന്‍സി പാര്‍ട്ടിക്ക് പോയെങ്കില്‍ അതിന് പിന്നിലെ സത്യം പുറത്തു വരണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ റഹ്മാനെ നേരത്തേ പരിചയമില്ല. ഇത് സംശയം വര്‍ധിപ്പിക്കുന്നു. ഡ്രൈവറെ ആരാണ് നല്‍കിയതെന്നു പരിശോധിക്കണം. ഇങ്ങനെയൊരു ഡ്രൈവറെ കുറിച്ച് ആന്‍സി മുമ്പ് പറഞ്ഞിട്ടില്ല. അപരിചിതര്‍ ഓടിക്കുന്ന വാഹനങ്ങളില്‍ ആന്‍സി സഞ്ചരിക്കാറില്ല.
ഹോട്ടലിലെ ദൃശ്യങ്ങള്‍ മാറ്റിയതിനെക്കുറിച്ചും കാറില്‍ പിന്തുടര്‍ന്നവരെക്കുറിച്ചുമാണ് പ്രധാന സംശയം. പ്രശ്‌നങ്ങളില്ലെങ്കില്‍ ഹോട്ടലിലെ ദൃശ്യം മാറ്റേണ്ട കാര്യമില്ലെന്ന് കുടുംബം പറയുന്നു. ഉന്നതരുടെ താവളമാണ് നമ്പര്‍ 18 ഹോട്ടല്‍. നിരവധി വി ഐ പി കള്‍ ഇവിടെയെത്താറുണ്ട്.
അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ അറിയാമെന്ന് നേരത്തേ അന്‍സി പറഞ്ഞിട്ടില്ല. ഹോട്ടല്‍ ഉടമയുടെ പരിചയക്കാരനാണ് അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന കാര്‍ ഓടിച്ചത് എന്നറിഞ്ഞപ്പോഴാണ് സംശയം കൂടിയത്. സംഭവം നടന്ന ദിവസം അന്‍സി വീട്ടിലേക്കു വിളിച്ചിട്ടില്ല. അമ്മയ്ക്കു സുഖമില്ലാതിരിക്കുന്നതിനാലാകും വിളിക്കാത്തത്.
സംഭവത്തിലെ ദുരൂഹത മാറ്റണം. അല്ലെങ്കില്‍ ആലോചിച്ചശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞശേഷം മുഖ്യമന്ത്രിക്കു പരാതി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും കുടുംബം പറഞ്ഞു.
അതായത് മോഡലുകളെ ചിലര്‍ക്ക് കാഴ്ചവയ്ക്കാനായിരുന്നു ശ്രമം എന്ന സംശയം വീട്ടുകാര്‍ക്കുണ്ട്. ആന്‍സി കബീറിനെ തിരുവനന്തപുരം ജില്ലയിലെവീട്ടിലെത്തിക്കാതിരിക്കാന്‍ ശ്രമം നടന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ആന്‍സി വീട്ടിലെത്തിയാല്‍ പലതും പൊളിയുമോ എന്നായിരുന്നു സംശയം. പോലീസില്‍ നിന്നും തങ്ങള്‍ക്ക് നീതി കിട്ടുമെന്ന് വീട്ടുകാര്‍ പ്രതീക്ഷിക്കുന്നില്ല. കാരണം പ്രതികള്‍ക്കൊപ്പമാണ് പോലീസ് എന്ന് ആന്‍സിയുടെ വീട്ടുകാര്‍ മനസിലാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് ഉന്നത പോലീസ് ബന്ധങ്ങളുണ്ടെന്ന് വീട്ടുകാര്‍ കരുതുന്നു.
ആന്‍സിയെ കൊല്ലേണ്ട കാര്യം ആര്‍ക്കുമില്ല. എന്നാല്‍ ഹോട്ടലില്‍ ഡി ജെ പാര്‍ട്ടിക്കിടയില്‍ നടന്ന കാര്യങ്ങള്‍ ആന്‍സി പുറത്തു പറയുമോ എന്ന ഭയം ചിലര്‍ക്കുണ്ടായിരുന്നു. അതില്‍ പങ്കെടുത്ത വി ഐ പികളെ ആന്‍സി പൊതു സമൂഹത്തിന് മുന്നില്‍ കൊണ്ടു വരുമോ എന്ന സംശയവും കേരളത്തിനുണ്ട്. അതായിരുന്നോ ആന്‍സിയുടെ മരണത്തിലേക്ക് നയിച്ച ഘടകം?
https://www.facebook.com/Malayalivartha























