ആരോഗ്യ നിലയിൽ പുരോഗതി; മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

ഉദരസംബന്ധമായ അസുഖവും സോഡിയം കുറഞ്ഞത് മൂലമുളള ശാരീരികാസ്ഥ്വാസ്ഥ്യം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. ആരോഗ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായതോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ് ചെയ്‌തത്. മകന്‍ വി.എ അരുണ്‍ കുമാര്‍ വിവരം സ്ഥിരീകരിച്ച് ഫേസ്‌ബുക്കില്‍ കുറിപ്പിട്ടു.
നവംബര്‍ ഒന്നിനാണ് 98കാരനായ വി.എസിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് വര്‍ഷത്തോളമായി പൊതുപരിപാടികളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുകയാണ് വി.എസ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായിരുന്ന അദ്ദേഹം ഈ വര്‍ഷം ജനുവരിയില്‍ സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്ന് തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. 2019ലെ പുന്നപ്ര വയലാര്‍ രക്തസാക്ഷിദിനമാണ് അവസാനമായി അദ്ദേഹം പങ്കെടുത്ത പൊതുപരിപാടി.
https://www.facebook.com/Malayalivartha























