യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം അഞ്ച് ലക്ഷം രുപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു; നാലംഗ സംഘത്തിനായി തെരച്ചിൽ ഊർജിതമാക്കി പോലീസ്

നെടുമങ്ങാട് വലിയമലയില്‍ പണയസാധനങ്ങള്‍ എടുക്കാന്‍ വന്ന ആളുടെ അഞ്ച് ലക്ഷം രുപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു. തൃശൂര്‍ സ്വദേശിയായ ജീമോനെ (35) കുത്തി പരിക്കേല്‍പ്പിച്ചാണ് പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. പഴയ പണയാഭരണം ബാങ്കില്‍ നിന്ന് എടുത്ത് നല്‍കുന്ന എജന്‍്റ് ആണ് ജീ മോന്‍. സാരമായി പരിക്കേറ്റ ജീമോനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീറിന്‍്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വലിയമലയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു സംഭവം. മോഷ്ടാക്കള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























