രോഗിയുടെ കൂട്ടിരിപ്പുകാരന്റെ കൈയിൽ നിന്നും പാസ് വാങ്ങി!! തിരികെ ചോദിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു: സംഭവം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

തിരുവനതപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരെനെ സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. അകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രിക്ക് ഉത്തരവിട്ടിരിക്കുകയാണ്.
സംഭവം ഇന്ന് രാവിലെ ആയിരുന്നു നടന്നത്. ചിറയന്‍കീഴ് സ്വദേശി അരുണ്‍ദേവിനെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. അരുണ്‍ ദേവിന്റെ അമ്മുമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂട്ടിരിക്കാന്‍ വന്ന അരുണ്‍ദേവില്‍ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങി. തിരികെ തരാത്തത് ചോദ്യം ചെയ്തതിനിടെയാണ് മൂന്ന് പേര്‍ മര്‍ദ്ദിച്ചതെന്ന് അരുണ്‍ദേവ് വ്യക്തമാക്കിയിരുന്നു.
അകത്തേക്ക് വലിച്ച് കൊണ്ടുപോയി ഗേറ്റ് പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ആള്‍ ഇത് മൊബൈലില്‍ ചിത്രീകരിച്ചതോടെ സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെയും ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. അരുണ്‍ ദേവിന്റെ പരാതിയില്‍ കേസ് എടുത്തതായി മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























