സിനിമയില്‍ നടത്തുന്ന അശ്ലീല പ്രയോഗങ്ങള്‍ കേരളത്തിന് അപമാനമാണ്!! എ സര്‍ട്ടിഫിക്കറ്റ് സിനിമകള്‍ ഒടിടിയിൽ അനുവദിക്കരുത്: 'ചുരുളി' ഒടിടിയില്‍നിന്ന് പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായ 'ചുരുളി' ഒടിടിയില്‍നിന്ന് പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്.
സിനിമയില്‍ നടത്തുന്ന അശ്ലീല പ്രയോഗങ്ങള്‍ കേരളത്തിന് അപമാനമാണ്. എ സര്‍ട്ടിഫിക്കറ്റ് സിനിമകള്‍ ഒടിടിയില്‍ അനുവദിക്കരുതെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സോണി ലിവിന്‍റെ മൂന്നാമത്തെ മലയാളം ഡയറക്റ്റ് റിലീസ് ആണ് ചിത്രം. കാണെക്കാണെ, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് ഈ പ്ലാറ്റ്‍ഫോമിലൂടെ ഇതിനുമുന്‍പ് എത്തിയ ചിത്രങ്ങള്‍.
പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ച സൃഷ്‍ടിച്ച ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രമാണ് ചുരുളി. തിയറ്ററുകള്‍ അടഞ്ഞുകിടന്നിരുന്ന കൊവിഡ് കാലത്ത് റിലീസ് വൈകിയ ചിത്രമാണ് ചുരുളി.
ഒടിടി റിലീസ് ഒഴിവാക്കി ഒരു വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‍ഫോമിലൂടെ ചിത്രം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നതെന്ന് ലിജോ ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കരിയറില്‍ എല്ലായ്പ്പോഴും പരീക്ഷണങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള സംവിധായകന്‍റെ പുതിയ ചിത്രത്തെക്കുറിച്ചും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.
അതേസമയം സിനിമാപ്രേമികളില്‍ ഒരു ചെറിയ വിഭാഗം ചിത്രം ഇതിനകം കണ്ടവരാണ്. കഴിഞ്ഞ ഐഎഫ്എഫ്കെയില്‍ ചിത്രം മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എസ് ഹരീഷിന്‍റെ തിരക്കഥയില്‍ പല്ലിശ്ശേരി മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അതേസമയം, പ്രേക്ഷകപ്രീതി നേടിയ ചിത്രമായി 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചുരുളി തെരഞ്ഞെടുത്തിരുന്നു
https://www.facebook.com/Malayalivartha























