ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും മരണത്തിന് കാരണം ശരിയായ ചികിത്സ നല്‍കാന്‍ ഭര്‍തൃപിതാവ് തയ്യാറാകാത്തത്!! കുഞ്ഞിന് വിഷം നല്‍കി യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കാരണമായത് ഭര്‍തൃവീട്ടിലെ പീഡനം; സൂചനയായി വീഡിയോയും കത്തും

അഞ്ചുമാസമുള്ള കുഞ്ഞും യുവതിയും ചെങ്ങന്നൂരിൽ മരിച്ച സംഭവത്തിന് കാരണം മകളുടെ ഭര്‍തൃപിതാവിന്റെ മാനസിക പീഡനമെന്ന് ആരോപണവുമായി ആത്മഹത്യ ചെയ്‌ത അദിതിയുടെ പിതാവ്.
മരിക്കുന്നതിന് മുന്‍പ് അദിതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയ വീഡിയോയും ആത്മഹത്യാ കുറിപ്പും അദിതിയുടെ കുടുംബം പുറത്തുവിട്ടു.
അദിതിയുടെ ഭര്‍ത്താവ് സൂര്യന്‍.ഡി നമ്ബൂതിരി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് ശേഷം സൂര്യന്റെ അമ്മ ശ്രീദേവി അന്തര്‍ജനവും കൊവിഡ് വന്ന് മരിച്ചു. സൂര്യന്‍ മരിച്ച് രണ്ട് മാസത്തിന് ശേഷമാണ് മകനെ വിഷം കൊടുത്ത് കൊന്ന് അദിതി മരിച്ചത്.
ഇത് സൂര്യന്‍ മരിച്ചതിന്റെ മാനസിക പിരിമുറുക്കം മൂലമാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ മരണത്തിന് കാരണം സൂര്യന്റെ പിതാവിന്റെ മാനസിക പീഡനമാണെന്ന് വിവരം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ബന്ധുക്കളുടെ പരാതിയില്‍ ചെങ്ങന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെങ്ങന്നൂരില്‍ ആലയിലെ വീട്ടിലാണ് അദിതിയും കുഞ്ഞും മരിച്ചത്. അദിതിയുടെ ഭര്‍ത്താവിന്റെയും ഭര്‍ത്തൃമാതാവിന്റെയും മരണത്തിന് കാരണം ശരിയായ ചികിത്സ നല്‍കാന്‍ ഭര്‍തൃപിതാവ് തയ്യാറാകാത്തത് കാരണമാണെന്ന് പറയപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha























