മുല്ലപെരിയാര്‍ അണക്കെട്ടിന് വിള്ളലുകള്‍ ഉണ്ടായിട്ടില്ലെന്ന പുതിയ സത്യവാങ്മൂലവുമായി തമിഴ്‌നാട്

മുല്ലപെരിയാര്‍ അണക്കെട്ടിന് ചെറിയ ഭൂചലനങ്ങള്‍ കാരണം വിള്ളലുകള്‍ ഉണ്ടായിട്ടില്ല എന്ന് തമിഴ്‌നാട് സര്‍ക്കാര്‍. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാനും ആവിശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പുതിയ മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഹര്‍ജികാരനായ ജോ ജോസഫ് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിനുള്ള മറുപടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെറിയ ഭൂചലനങ്ങള്‍ കാരണം അണക്കെട്ടില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ജോ ജോസഫ് ആരോപിച്ചിരുന്നത്.
എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് തമിഴ് നാട് സര്‍ക്കാര്‍ മറുപടി സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അണക്കെട്ടിന്റെ അന്തിമ റൂള്‍ കെര്‍വ് തയ്യാറായിട്ടില്ല എന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.
കേരളത്തിന്റെയും, തമിഴ്‌നാടിന്റെയും അഭിപ്രായം കേട്ട ശേഷം കേന്ദ്ര ജലകമ്മീഷന്‍ റൂള്‍ കെര്‍വ് തയ്യാറാക്കിയിട്ടുണ്ട്. ഇത് അനുസരിച്ച് ആണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത് എന്നും തമിഴ്‌നാട് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.2014 ഭരണഘടന ബെഞ്ചിന്റെ വിധി പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താം. അതിന് അനുവദിക്കണം എന്നും തമിഴ്‌നാട് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha























