പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട്; വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു; ശബരിമല തീര്‍ത്ഥാടകരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം; നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് മുന്നറിയിപ്പ്

പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 983. 95 മീറ്ററില്‍ എത്തിയ സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പമ്പാ നദിയുടെ ഇരു കരകളിലും താമസിക്കുന്നവരും ശബരിമല തീര്‍ത്ഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. റിസര്‍വോയറിന്റെ പരമാവധി ശേഷി 986. 33 മീറ്ററാണ്. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.
ഇതിനിടെ ഇടുക്കി ഡാമിലേയും മുല്ലപ്പെരിയാര്‍ ഡാമിലെയും ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 2399.70 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് പെയ്ത മഴയില്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.90 അടിയിലെത്തി. അതേസമയം മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു.
https://www.facebook.com/Malayalivartha























