മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു.... ഇന്ന് രാവിലെ ആറു മണിയോടെയാണ് ഷട്ടര്‍ തുറന്നത്, തുറന്ന മൂന്നു ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി

ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് ഷട്ടര്‍ തുറന്നത്. തുറന്ന മൂന്നു ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി.
നിലവില്‍ 141.05 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് കനത്ത മഴമൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. 2399.82 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.
അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ചെറുതോണി, പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പാ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള തീര്‍ഥാടനത്തിന് ഇന്ന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
നിലവില്‍ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്. 986.33 മീറ്ററാണ് പമ്പാ ഡാമിലെ പരമാവധി സംഭരണ ശേഷി. പമ്പ നദിയുടെ തീരത്തുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദേശം ജില്ലാ ഭരണകൂടം നല്‍കി.
"
https://www.facebook.com/Malayalivartha























