സത്യമാണോ ഈ പറയുന്നത്... സുകുമാര കുറുപ്പ് കൊല്ലാന്‍ ലക്ഷ്യമിട്ടത് ചാക്കോയെ അല്ല മറ്റൊരാളെയെന്ന് വെളിപ്പെടുത്തലുമായി മുകേഷ്; ഇന്ന് പറയാന്‍ പോകുന്നത് ഒരു സ്‌പെഷല്‍ കഥ ആണ്; എന്തുകൊണ്ടിത് സ്‌പെഷ്യല്‍ ആകുന്നു എന്നു ചോദിച്ചാല്‍ ഈ കഥയിലെ നായകന്‍ വില്ലനാണോ നായകനാണോ എന്ന് അറിയില്ലത്രെ

നിങ്ങളെന്തിന് എന്നെ വിളിക്കുന്നു നിങ്ങളുടെ സ്വന്തം എംഎല്‍എയെ വിളിക്ക് എന്ന് പറഞ്ഞ് വിവാദത്തിലായ നടനും എംഎല്‍എയുമാണ് മുകേഷ്. അതിന് ശേഷവും മുകേഷ് ഫോണ്‍ വിവാദത്തില്‍ പെട്ടിരുന്നു. കൊല്ലം എംഎല്‍എയെ വിളിച്ച് പറയാത്തതെന്ത് റെക്കോര്‍ഡ് ചെയ്യണം കേട്ടോ എന്ന് അടുത്തിടെ വിളിച്ച പയ്യനോട് മുകേഷ് പറഞ്ഞതും വൈറലായി.
ഇപ്പോഴിതാ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുകേഷും ഏറ്റ് പിടിച്ച് പുലിവാലാക്കുകയാണ്. ഇന്‍ഷുറന്‍സ് തുക തട്ടിപ്പ് നടത്തുന്നതിനായി സുകുമാരക്കുറുപ്പ് വധിക്കാന്‍ ആദ്യം തിരഞ്ഞെടുത്തത് ചാക്കോയെ അല്ല മറ്റൊരാളെ ആയിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് മുകേഷ്. കല്പകവാടി ഇന്‍ എന്ന ഹോട്ടലിലെ സപ്ലയര്‍ രാമചന്ദ്രനെ ആയിരുന്നു സുകുമാര കുറുപ്പ് ആദ്യം ലക്ഷ്യമിട്ടിരുന്നുവെന്നാണ് തന്റെ യു ട്യൂബ് ചാനലീല്‍ മുകേഷ് പറയുന്നത്. രാമചന്ദ്രന്‍ നേരിട്ടു പറഞ്ഞ അനുഭവങ്ങളാണ് മുകേഷ് പങ്കുവയ്ക്കുന്നത്.
മുകേഷിന്റെ പറയുന്നത് ഇങ്ങനെയാണ്... ഇന്ന് പറയാന്‍ പോകുന്നത് ഒരു സ്‌പെഷല്‍ കഥ ആണ്. എന്തുകൊണ്ടിത് സ്‌പെഷ്യല്‍ ആകുന്നു എന്നു ചോദിച്ചാല്‍ ഈ കഥയിലെ നായകന്‍ വില്ലനാണോ നായകനാണോ എന്ന് നമുക്ക് അറിയില്ല. വില്ലനാണ്, പക്ഷേ കാലം കടന്നുപോകുമ്പോള്‍ പലരുടെയും മനസ്സില്‍ അദ്ദേഹത്തിന് ഹീറോയിസം വരുന്നുണ്ട്. അത് മറ്റാരുമല്ല, കഴിഞ്ഞ മുപ്പത്തിയാറില്‍പരം വര്‍ഷങ്ങളായി പൊലീസ്, സര്‍ക്കാര്‍, സാധാരണക്കാര്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്ന ഒരു വ്യക്തി, സാക്ഷാല്‍ സുകുമാരക്കുറുപ്പ്.
മുപ്പത്തിയാറു കൊല്ലങ്ങള്‍ക്ക് മുന്‍പ് കുറുപ്പിനെക്കുറിച്ച് ഒരുപാട് ചര്‍ച്ച ചെയ്തതാണ്, ഇടയ്‌ക്കൊന്നു മങ്ങും വീണ്ടും പൊങ്ങും. സുകുമാരക്കുറുപ്പ് അവിടെ ജീവിച്ചിരിപ്പുണ്ട്, ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്നൊക്കെ പറയും. ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി സുകുമാരക്കുറുപ്പ് സജീവ ചര്‍ച്ചയാണ്. അതായത് നമ്മുടെ പ്രിയങ്കരനായ ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിനെക്കുറിച്ച് ഒരു ചിത്രം നിര്‍മിച്ച് കുറുപ്പായിത്തന്നെ അഭിനയിച്ചിരിക്കുന്നു. ദുല്‍ഖര്‍, കുറുപ്പിനെ വില്ലനാക്കുമോ നായകനാക്കുമോ എന്ന് എല്ലാവര്‍ക്കും ആശങ്ക ആയിരുന്നു.
കുറുപ്പിന്റെ ഇരയായ ചാക്കോയുടെ കുടുംബം കണ്ടിട്ട് പറഞ്ഞത് ഇത് സുകുമാരക്കുറുപ്പിന്റെ യഥാര്‍ഥ കഥ തന്നെയാണ്, ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്നാണ്. അതോടെ ആ ജിജ്ഞാസ ഇല്ലാതെയായി. 'കുറുപ്പ്' സിനിമയില്‍ത്തന്നെ കല്പകവാടി ഇന്നിന്റെ ഉള്ളില്‍ നടക്കുന്ന ഒരു ചെറിയ രംഗം ഉണ്ട്. അവിടുത്തെ ബാര്‍മാനുമായിട്ടുള്ള രംഗമാണ്. ബാര്‍മാന്റെ പേര് രാമചന്ദ്രന്‍ എന്നാണ്. എന്റെ ഈ കഥയില്‍ സുകുമാരക്കുറുപ്പ് കഴിഞ്ഞാല്‍ രാമചന്ദ്രന്‍ ആണ് നായകന്‍. രാമചന്ദ്രനിലൂടെ നമ്മള്‍ സുകുമാരക്കുറുപ്പില്‍ എത്തുകയാണ്.
കല്പകവാടി ഇന്‍ ഇപ്പോള്‍ രണ്ടെണ്ണം ഉണ്ട്. അന്ന് ചെറിയാന്‍ കല്പകവാടിയും ലാല്‍ കല്പകവാടിയും ചേര്‍ന്ന് നടത്തുന്ന ഒരു ബാര്‍ അറ്റാച്ഡ് ഹോട്ടല്‍ ആയിരുന്നു. വളരെ പ്രസിദ്ധമായ ഒരു ഹോട്ടല്‍, എല്ലാവരും എപ്പോഴും കയറി ഭക്ഷണം കഴിക്കുന്ന ഹോട്ടല്‍. അവിടെയാണ് ഞാന്‍ ആദ്യമായിട്ട് കരിമീന്‍, കണമ്പ്, കൊഞ്ച് ഒക്കെ ഒരു ഹോട്ടലില്‍ വളര്‍ത്തുന്നത് കണ്ടത്. നമ്മള്‍ ചൂണ്ടിക്കാണിക്കുന്ന മീന്‍ നമുക്ക് പൊരിച്ചു തരും. വളരെ ഫേമസ് ആയിരുന്നു ആ ഹോട്ടല്‍.
ചെറിയാന്‍ കല്പകവാടിയെ നമുക്കെല്ലാവര്‍ക്കും അറിയാം. അദ്ദേഹം വളരെ വിജയിച്ച ഒരു തിരക്കഥാകൃത്താണ്. അദ്ദേഹം എഴുതിയ 'ലാല്‍സലാം' എന്ന മോഹന്‍ലാല്‍ ചിത്രം സൂപ്പര്‍ ഹിറ്റാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ പ്രശസ്തനായ കമ്യൂണിസ്റ്റ് നേതാവ് വര്‍ഗ്ഗീസ് വൈദ്യന്റെയും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ മന്ത്രി ടി.വി. തോമസിന്റെയും കഥയാണ് ലാല്‍ സലാം. മോഹന്‍ലാല്‍ എടുത്ത റോള്‍ ചെറിയാന്റെ പിതാവിന്റെ കഥ തന്നെയാണ്. കല്പകവാടി ഇന്‍ ആകുന്നതിനു മുന്‍പ് അത് അവരുടെ കുടുംബവീട് ആയിരുന്നു. ഞാനും ചെറിയാച്ചന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന ചെറിയാനും ഒരേ സ്‌കൂളില്‍ ഒരേ ബോര്‍ഡിങ്ങില്‍ പഠിച്ചതാണ്. അന്നത്തെക്കാലത്ത് ഈ കല്പകവാടിയില്‍ വന്നു ഒരുപാടു ഭക്ഷണം കഴിക്കുമായിരുന്നു. പിന്നീടാണ് അത് കല്പകവാടി ഇന്‍ ആയത്. അതുകൊണ്ട് ആ കാലഘട്ടം മുതല്‍ ഒരു ആത്മബന്ധം ചെറിയാച്ചനും ലാലുമായും കല്പകവാടിയുമായും എനിക്കുണ്ട്. എന്നാണ് മുകേഷ് പറഞ്ഞ് വയ്ക്കുന്നത്.
എന്തായാലും മുകേഷിന്റെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നത്. ആരെങ്കിലും ഏറ്റുപിടിക്കുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha























