കോവിഡ് വൈറസ് വ്യാപനം രൂക്ഷം... നെതര്‍ലന്‍ഡ്‌സില്‍ പുതിയ കോവിഡ് മാനദണ്ഡങ്ങളെ ചൊല്ലി ജനങ്ങള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തം, പോലീസിന് നേരെ കല്ലുകളും പടക്കങ്ങളും എറിഞ്ഞു, വാഹനങ്ങള്‍ കത്തിച്ചു, ജലപീരങ്കി ഉപയോഗിച്ച് പോലീസ്

കോവിഡ് വൈറസ് വ്യാപനം രൂക്ഷം... നെതര്‍ലന്‍ഡ്‌സില്‍ പുതിയ കോവിഡ് മാനദണ്ഡങ്ങളെ ചൊല്ലി ജനങ്ങള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.
പ്രതിഷേധക്കാര്‍ ഡച്ച് പോലീസിന് നേരെ കല്ലുകളും പടക്കങ്ങളും എറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നു പോലീസ് വെടിവയ്ക്കുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു.
കോവിഡ് വൈറസ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് മൂന്നാഴ്ചത്തെ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് നെതര്‍ലന്‍ഡ്‌സ് സര്‍ക്കാര്‍. പുതിയ കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി കോവിഡ് വാക്‌സിന്‍ പാസ് ഏര്‍പെടുത്തുകയും പുതുവത്സര ആഘോഷത്തിന് പടക്കങ്ങള്‍ പൊട്ടിക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
സര്‍ക്കാര്‍ നടപടികളില്‍ രോഷം പ്രകടിപ്പിച്ച് നൂറോളം പേരാണ് റോഡിലിറങ്ങിയത്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ റോട്ടര്‍ഡാമില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. നെതര്‍ലാന്‍ഡ്സില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മഹാമാരി ആരംഭിച്ച ശേഷമുള്ള ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
"
https://www.facebook.com/Malayalivartha























