കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചു;പിന്നാലെ കുഞ്ഞിന് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവതിയുടെ ആത്മഹത്യ; ഭർത്താവ് മരിച്ചതിന്റെ സങ്കടത്തിലെന്ന നിഗമനങ്ങളെ തെറ്റിച്ച് സത്യാവസ്ഥ പുറത്ത്;മരണകാരണം അയാൾ!കത്തും വിഡിയോയും പുറത്ത്

കോവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതിന് പിന്നാലെ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ ആത്മഹത്യ.... എല്ലാവരും കരുതിയത് ഭർത്താവ് മരിച്ചതിന്റെ സങ്കടത്തിൽ ആത്മഹത്യ ചെയ്തു എന്നാണ്.... എന്നാൽ ഭാര്യ ആത്മഹത്യ ചെയ്യാനുള്ള കാരണം ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുകയാണ്..... അത്യന്തം ഞെട്ടിക്കുന്നത് തന്നെയാണ് മരണകാരണം...
ഭര്‍തൃപിതാവിന്‍റെ മാനസിക പീഡനം കാരണമാണ് ആത്മഹത്യ ചെയ്തത്. ഈ കാര്യം ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരിക്കുകയാണ് . മരിക്കുന്നതിനു മുന്‍പു യുവതി ചിത്രീകരിച്ച വിഡിയോയും യുവതിയുടെ കുടുംബം പുറത്തുവിടുകയും ചെയ്തു. നവംബർ 8 നായിരുന്നു ചെങ്ങന്നൂർ ആല സ്വദേശിനിയായ അദിതി ആറ് മാസം പ്രായമുള്ള കുഞ്ഞിനു വിഷം കൊടുത്തത്. ശേഷം വിഷം അദിതിയും കഴിച്ചു .
അദിതി ആത്മഹത്യ ചെയ്യുന്നതിനു രണ്ടു മാസം മുന്നേയായിരുന്നു അദിതിയുടെ ഭര്‍ത്താവ് ഹരിപ്പാട് സ്വദേശിയായ സൂര്യന്‍ നമ്പൂതിരിയും ഭര്‍ത്താവിന്‍റെ അമ്മ ശ്രീദേവി അന്തര്‍ജനവും കോവിഡ് ബാധിച്ചു തൊട്ടടുത്ത ദിവസങ്ങളില്‍ മരിച്ചത്. അതിഥിയും ആത്മഹത്യ ചെയ്തപ്പോൾ ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്നുള്ള വിഷാദമാകാം കാരണമെന്നാണ് എല്ലാവരും കരുതിയയത് .
എന്നാൽ വില്ലൻ കുടുംബത്തിൽ തന്നെയുണ്ടായിരുന്നു. അദിതിയുടെ ആത്മഹത്യക്കുറിപ്പും ആത്മഹത്യയ്ക്ക് മുന്‍പു ചിത്രീകരിച്ച വിഡിയോയും കണ്ടെത്തി . ഭര്‍ത്താവിന്‍റെ പിതാവ് തന്നെയും കുടുംബത്തെയും മാനസികമായി ഉപദ്രവിക്കുന്നതായി അദിതി കത്തിൽ പറഞ്ഞിരിക്കുകയാണ് . ഭര്‍ത്താവിന്‍റെ മരണത്തിനു കാരണം ഭര്‍ത്താവിന്‍റെ പിതാവ് ചികിത്സ വൈകിപ്പിച്ചതാണെന്ന ആരോപണവും കത്തിൽ അതിഥി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായും കടുത്ത മാനസിക പീഡനമാണ് അദിതിക്ക് ഏല്‍ക്കേണ്ടി വന്നതെന്നും അദിതിയുടെ കുടുംബം ആരോപിക്കുകയും ചെയ്തു. . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ശാന്തിക്കാരനായിരുന്നു അദിതിയുടെ ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരി. ആശ്രിത നിയമനം വഴി ജോലി ലഭിക്കാന്‍ അനുവദിക്കില്ലെന്നു ഭര്‍തൃപിതാവ് ഭീഷണിപ്പെടുത്തിയെന്നും അദിതിയുടെ കുടുംബം ആരോപിക്കുന്നുണ്ട്.
കൈക്കുഞ്ഞിന് വിഷം നൽകി കൊന്ന ശേഷം അമ്മ ജീവനൊടുക്കുകയായിരുന്ന സംഭവത്തിൽ വഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. അദിതിക്ക് 24 വയസ്സായിരുന്നു. ആറുമാസം പ്രായമുള്ള കുഞ്ഞിനാണ് വിഷം നൽകിയത്. അദിതിയുടെ ചെങ്ങന്നൂര്‍ ആലയിലെ വീട്ടില്‍ വച്ചാണ് വിഷം കഴിച്ചത്. ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞത് . അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത് .
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയായിരുന്നു കുഞ്ഞ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു ഇപ്പോൾ ഈ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ കൂടെ പുറത്തുവന്നിരിക്കുകയാണ്. ശരിക്കും ആ അമ്മയ്ക്കും കുഞ്ഞിനും ജീവിക്കാനുള്ള അവകാശം ഭർത്താവിന്റെ പിതാവ് തകർത്തു എന്ന് തന്നെ പറയാം. ഈ ആരോപണം ശരിയാണെങ്കിൽ ഭർത്താവിന്റെ പിതാവ് കുരുക്കിലേക്ക് നീങ്ങും എന്ന കാര്യത്തിൽ സംശയമില്ല.
കാരണം ഒരു പിഞ്ചുകുഞ്ഞും ആ കുഞ്ഞിന്റെ മാതാവിനെയും ആത്മഹത്യയിലേക്ക് നയിച്ചത് അയാളാണ് . ആ മനുഷ്യന്റെ പീഡനമാണ് മരണത്തിനു പിന്നിലെന്ന് സ്ഥിരീകരിച്ചാൽ അത് അയാളെ സംബന്ധിച്ച് വളരെ അധികം കുറ്റം തന്നെയാണ്. അതിഥിയുടെ കുടുംബക്കാരും ശക്തമായ തെളിവുകൾ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആ കത്തും പിന്നെ വീഡിയോയും എല്ലാം ഭർത്താവിന്റെ പിതാവിനെതിരെയുള്ള ശക്തമായ തെളിവുകൾ തന്നെയായി മാറുകയാണ്.
https://www.facebook.com/Malayalivartha























