ജീവനക്കാര്‍ യുവാവിനെ അകത്തേക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത്.. മാസായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്! തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ രോഗിയുടെ കൂട്ടിരിപ്പുക്കാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍...

മെഡിക്കല്‍ കോളേജ് കാമ്പസില്‍ കൂട്ടിരിപ്പുകാരന് സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിന് കൂട്ടിരിപ്പിനു വന്ന ആറ്റിങ്ങല്‍ സ്വദേശി അരുണ്‍ദേവിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
ജീവനക്കാര്‍ യുവാവിനെ അകത്തേക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കുറ്റാക്കാര്‍ക്കെതിരെ നടപടി ഉണ്ടായത്.
ഇന്നലെ രാവിലെയാണ് യുവാവിനെതിരെ ആക്രമണം ഉണ്ടായത്. ചിറയന്‍കീഴ് സ്വദേശി അരുണ്‍ദേവിനെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മുമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന അരുണ്‍ദേവില്‍ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങി. എന്നാല്‍ ഇത് തിരികെ ചോദിച്ചപ്പോള്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചതെന്ന് അരുണ്‍ദേവ് പറഞ്ഞിരുന്നു.
തന്നെ അകത്തേക്ക് വലിച്ച് കൊണ്ടുപോയി ഗേറ്റ് പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നും ഇത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചയാളെ സെക്യൂരിറ്റി ജീവനക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അരുണ്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.പ്രതികള്‍ക്കെതിരെ ഇതിന് മുമ്പും സമാനമായ ആരോപണ നിലവിലുണ്ട്. അരുണ്‍ മൂന്ന് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയതെങ്കിലും രണ്ടുപേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആശുപത്രി സൂപ്പറണ്ട് നിസ്സാമുദ്ദീന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























