സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം; നിലവിൽ അനുവദിക്കുന്നത്, സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതിയിൽ മാത്രം കാണികളെ, സ്കൂളുകൾ തുറന്ന ശേഷമുള്ള കോവിഡ് വ്യാപന സാഹചര്യവും വിലയിരുത്തും, വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം

കൊറോണ വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിൽ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കുന്നതിൽ ഇന്നു തീരുമാനമുണ്ടയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ക്രമാതീതമായി കോവിഡ് വ്യാപനം കുറഞ്ഞുവരികയാണ്. എന്നാൽ ഇപ്പോൾ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതിയിൽ മാത്രമാണ് കാണികളെ അനുവദിക്കുന്നത്.
ഇത് സാധാരണ നിലയിലാക്കണമെന്ന സിനിമാ സംഘടനകളുടെ നിരന്തര ആവശ്യമാണ് സർക്കാർ പരിഗണിക്കുക. സ്കൂളുകൾ തുറന്ന ശേഷമുള്ള കോവിഡ് വ്യാപന സാഹചര്യവും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗം വിലയിരുത്തുന്നതാണ്. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് യോഗം.
അതോടൊപ്പം തന്നെ സിനിമാതിയറ്ററുകളില്‍ നിലവില്‍ 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രദര്‍ശനം നടത്താനാണ് സര്‍ക്കാറിന്‍റെ തീരുമനമെങ്കിലും ഇതിന് വിരുദ്ധമായി പല തിയറ്ററുകളിലും കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തുന്നതായി ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസ് പരാതി നല്‍കിയിരുന്നു. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിനാണ് കുറുപ്പിന്‍റെ നിര്‍മാതാക്കളായ വേഫെയറര്‍ പരാതി നല്‍കിയത്.
കൂടത്തെ സംഭവത്തില്‍ തിയറ്ററുകള്‍ വഞ്ചന കാണിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ഫിയോക്ക് പ്രസിഡന്‍റ് കെ വിജയകുമാര്‍ അറിയിക്കുകയുണ്ടായി. ഇത്തരം കേസുകളില്‍ നിര്‍മ്മാണ കമ്പനിക്ക് നഷ്ടപരിഹാരം കൊടുക്കുകയും തിയേറ്ററിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha























