അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയം... ശിശുക്ഷേമ സമിതിക്ക് കോടതിയുടെ വിമര്‍ശനം....ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി കോടതി

അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേമ സമിതിക്ക് കോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.
എന്നാല്‍ കോടതി ആവശ്യപ്പെട്ടിട്ടും ദത്ത് ലൈസന്‍സ് ശിശുക്ഷേമ സമിതി ഹാജരാക്കിയില്ല. ഇതാണ് കോടതിയുടെ അതൃപ്തിക്കിടയാക്കിയത്. വിഷയത്തില്‍ ഒറിജിനല്‍ ലൈസന്‍സ് ഹാജരാക്കണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി.
കുഞ്ഞിനെ ആന്ധ്രാ സ്വദേശികള്‍ക്ക് ദത്ത് നല്‍കിയ വിഷയത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് തിരുവനന്തപുരം കുടുംബ കോടതിയില്‍ ശിശുക്ഷേമ സമിതി പറഞ്ഞു. ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഈ മാസം 29 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെടുകയുണ്ടായി.
" fram
https://www.facebook.com/Malayalivartha























