Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

'ശോഭിതയാണ് താരം! ഈ ഭൂമിയിൽ ഒരു പെണ്ണിന് അന്തസ്സോടെ ജീവിക്കാൻ കെയറിങ് ആവശ്യമില്ല എന്ന് ബഹുമാനത്തോടെ അടിവരയിട്ടു!! എന്റെ തലമുറ ഒക്കെയാകണം കെയറിങ് കൊതിച്ചു നിരാശയിൽ പണ്ടാരമടങ്ങിയ സ്ത്രീകൾ...' കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല കുറിക്കുന്നു

20 NOVEMBER 2021 12:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

പലപ്പോഴും ആൺ എന്ന ചട്ടക്കൂടിനുള്ളിൽ പെണ്ണിനെ അടക്കി നിർത്താനാണ് സമൂഹം ശ്രമിച്ചിട്ടുള്ളത്. എന്നാൽ ചിന്തിച്ചു നോക്കൂ, പ്രതിബന്ധങ്ങളേയും പ്രതിസന്ധികളേയും തരണം ചെയ്ത് സ്വന്തംകാലിൽ നിൽക്കുന്ന പെണ്ണിന് ആരുടെ കെയര്‍ ആണ് വേണ്ടത് എന്ന്. ഇത്തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയില്‍ സജീവമാകുന്ന ചർച്ചയുടെ ചുവടുപിടിച്ച് നിരവധിപേരാണ് രംഗത്ത് എത്തുന്നത്. കുറുപ്പ് സിനിമയിലെ നായിക പദവിയിലൂടെ പ്രേക്ഷക മനസുകളിൽ ചേക്കേറിയ ശോഭിത ധൂലിപാലയാണ് ‘കെയറിങ്’ തെറ്റിദ്ധാരണകൾക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകിയിരിക്കുന്നത്.

തനിക്ക് ആരുടെയും കെയർ വേണ്ടെന്ന ശോഭിതയുടെ അഭിപ്രായം സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ ശോഭിതയുടെ നിലപാടിനെ വാഴ്ത്തി കുറിപ്പ് പങ്കുവയ്ക്കുകയാണ് കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല. ഫേസ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവയ്ക്കുന്നത്. ഈ ഭൂമിയിൽ ഒരു പെണ്ണിന് അന്തസ്സോടെ ജീവിക്കാൻ കെയറിങ് ആവശ്യമില്ല എന്ന് ബഹുമാനത്തോടെ ശോഭിത അടിവരയിട്ടുവെന്ന് കല കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

ശോഭിതയാണ് താരം! ഈ ഭൂമിയിൽ ഒരു പെണ്ണിന് അന്തസ്സോടെ ജീവിക്കാൻ കെയറിങ് ആവശ്യമില്ല എന്ന് ബഹുമാനത്തോടെ അടിവരയിട്ടു!! എന്റെ തലമുറ ഒക്കെയാകണം കെയറിങ് കൊതിച്ചു നിരാശയിൽ പണ്ടാരമടങ്ങിയ സ്ത്രീകൾ.. അത് ഞങ്ങളെ വാർത്തെടുത്തതിന്റെ കുഴപ്പമാണ്. സ്ത്രീ എന്നാൽ അവൾക്ക് കരുതലാണ് മുഖ്യം എന്ന് ആണിനും ഓതി വളർത്തി. സുരക്ഷ എന്നത് അവൾ പുരുഷന്റെ കരവലയത്തിനുള്ളിൽ നിന്നും, ബലിഷ്ടമായ നെഞ്ചിൽ പറ്റിയും എടുക്കേണ്ട ഒന്നാണ് എന്ന് സ്വയവും ചുറ്റുമുള്ളവരെയും ചിന്തിപ്പിച്ചു കൊണ്ടേ ഇരുന്നു.

അതിലൊന്നും വലിയ കാര്യമില്ലെന്ന് പറയാതെ പറഞ്ഞു കൊണ്ട്, നല്ല എടുപ്പില് തലയുയർത്തി നടക്കുന്ന പെണ്പടകൾ ഞങ്ങളുടെ ഇടയിലും ധാരാളമായി ഉണ്ടായിരുന്നു താനും... അത്രയും സമ്പന്നമായ സംസ്കാരത്തെ വ്യാപിപ്പിക്കാൻ കഴിഞ്ഞില്ല എന്ന്‌ മാത്രം. റിവേഴ്‌സ് പേരന്റിങ് എന്നൊന്ന് ഉണ്ട്!! പിന്നേ വന്ന ചുണയുള്ള പിള്ളേര് എന്നെ പോലെ ലേശം കരുതൽ മോഹഭംഗം ഉള്ളവരെ പോലും മാറ്റി എടുത്തു കളഞ്ഞു...എന്റെ മകൾ പലപ്പോഴും എനിക്ക് നേർവഴി കാണിച്ചു തരാറുണ്ട്... ഞാൻ അവളുടെ അമ്മയാണ് എന്ന കാരണം കൊണ്ട്, എന്റെ ശെരികൾ അതാകണം എന്നില്ല... അവളുടെ വിലയിരുത്തൽ എനിക്ക് സമാധാനം തരുന്ന സാഹചര്യം ഉണ്ടാകുകയും, എന്റേതായ ചിന്തകളെ അഴിച്ചു പണിയുകയും ചെയ്തിട്ടുണ്ട്. ജീവിതം ഒന്നേയുള്ളു... ആസ്വദിച്ചു കൊണ്ട് പോകാൻ പെണ്ണായത് കൊണ്ട് മാത്രം സ്വാതന്ത്ര്യം ഇല്ലാതാക്കരുത്...

ഓരോ വ്യക്തിയും മറ്റൊരാൾക്ക്‌ കൊടുക്കുന്ന ബഹുമാനം അവനവന്റെ നിലപാടിൽ നിന്ന് തന്നെയാണ്. അല്ലേൽ ഏത് ബന്ധങ്ങൾക്കാണ് ശാശ്വതമായ മൂല്യമുള്ളത്.. മനുഷ്യൻ എന്നും സാഹചര്യങ്ങൾക്ക് അടിമയല്ലേ!! സമൂഹം പുരുഷകേന്ദ്രീകൃതമാണ് എന്ന പരിഭവം പറയുന്നതല്ലാതെ, യഥാർത്ഥ രീതിയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ സ്ത്രീകൾ ശ്രമിക്കാറുണ്ടോ? തുല്യപങ്കാളിത്തതിനു വേണ്ടി എരിഞ്ഞു പിടിച്ചു കാണിക്കുന്ന ആവേശം പ്ലാറ്റഫോം പ്രഹസനം മാത്രമായി തീരുന്നില്ലേ പലപ്പോഴും?

Caring എന്നത് കൊണ്ട് ഉടമസ്ഥാവകാശം എന്നതിന് അർഥം ഇല്ല... ലോകത്ത് ഒരു അടിമയും തന്റെ ഉടമയെ സ്നേഹിച്ച ചരിത്രമില്ല!! നിന്റെ വിധി ഞാൻ എഴുതി സൂക്ഷിച്ചിരിക്കുന്നു എന്ന മട്ടിൽ ആരും ആരെയും സുരക്ഷിതർ ആക്കേണ്ടതില്ല!! മനുഷ്യൻ, മനുഷ്യനെ തന്നെ സ്നേഹിച്ചു ജീവിക്കണമെന്ന് നിയമം ഒന്നുമില്ല... പൂക്കളെയും പക്ഷികളെയും മൃഗങ്ങളെയും ചെടികളെയും സ്നേഹിക്കുകയും അവരുടെ ദുഖങ്ങളിൽ സഹതപിക്കുകയും ചെയ്തു, അവത്തുങ്ങൾക്ക് കരുതൽ കൊടുത്ത് ജീവിതം നയിക്കുന്ന എത്രയോ പേരുടെ കൂടെ ഇടമാണ് ഈ ഭൂമി. സന്മനസ്സുള്ളവർക്ക് സമാധാനം, അത്രേയുള്ളൂ.

കല, കൗൺസലിങ് സൈക്കോളജിസ്റ്റ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (4 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (5 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (5 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (5 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (5 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (8 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (8 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (8 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (9 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (9 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (10 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (10 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (10 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (10 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (10 hours ago)

Malayali Vartha Recommends