സഞ്ജിത്തിനെ കൊന്നത് അഞ്ചംഗ സംഘം! പട്ടാപകൽ നടുറോഡിൽ വെച്ച് നടന്ന കൊലപാതകത്തിൽ ആറ് ദിവസം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്! പാലക്കാട് മമ്പ്രത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആര്‍

പാലക്കാട് മമ്പ്രത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ പട്ടാപകൽ നടുറോഡിൽ വെച്ച് നടന്ന കൊലപാതകത്തിൽ ആറ് ദിവസം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8: 45ന് നടുറോഡില്‍ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്. ഇപ്പോഴിതാ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പൊലീസിന്റെ എഫ്ഐആര്‍. സഞ്ജിത്തിനെ കൊന്നത് അഞ്ചംഗ സംഘമാണെന്ന് വ്യക്തമാക്കുന്ന എഫ്ഐആര്‍ പുറത്ത് വന്നു.
അതേസമയം ആളുകള്‍ക്ക് മുന്നില്‍ വെച്ച് പട്ടാപകല്‍ കൊലപാതകം നടന്നിട്ട് ആറ് ദിവസം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കേസ് കൈമാറണമെന്ന് ആവശ്യം ബിജെപിയും ശക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ കേരളം വിട്ടതായാണ് സൂചന. ഇതുപ്രകാരം അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.
പൊള്ളാച്ചി, കോയമ്പത്തൂര്‍ ഭാഗങ്ങളിലേക്ക് പ്രതികള്‍ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത. പ്രതികളെ സഹായിച്ചതായി സംശയിക്കുന്ന മൂന്ന് പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൊലക്ക് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.
പരിശീലനം സിദ്ധിച്ച തീവ്രവാദികളാണ് കൊലപാതകം നടത്തിയതെന്നും 2020 മുതല്‍ സജ്ഞിത്തിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കൊലക്ക് എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങളാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























