നിത്യ ജീവിതത്തിൽ തെറി പറയാത്ത സമൂഹം 'ചുരുളി'യെ കല്ലെറിയട്ടെ;അയ്യോ...തെറി തെറി എന്ന് പറഞ്ഞു നിരോധിക്കുന്നവർക്ക് സിനിമയെപ്പറ്റിയോ സാഹിത്യത്തെ കുറിച്ചോ ഒരു ചുക്കും അറിഞ്ഞൂടാ...ഇവരൊക്കെ എവിടുന്ന് വരുന്നോ എന്തോ?വിമർശനവുമായി ശ്രീലക്ഷ്മി അറക്കൽ

ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ചുരുളി' എന്ന സിനിമവളരെയധികം ശ്രദ്ധേയമാകുകയാണ്. സിനിമാസ്വാദനത്തിന്റെ പതിവു കാഴ്ചകളെയും കേൾവികളെയും പൊളിച്ചെഴുതുകയാണ് 'ചുരുളി' .ഇതിലെ തെറി വിളികൾ ഇതിനോടകം സമൂഹത്തിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. ഈ സിനിമാ കുറിച്ച് ശ്രീലക്ഷ്മി അറക്കൽ പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മനുഷ്യ ജീവിതത്തിൻ്റെ നേർക്കാഴ്ച ആണ് ഓരോരോ സിനിമയും. നിത്യ ജീവിതത്തിൽ തെറി പറയാത്ത സമൂഹം ചുരുളിയെ കല്ലെറിയട്ടെ.അയ്യോ...തെറി തെറി എന്ന് പറഞ്ഞു നിരോധിക്കുന്നവർക്ക് സിനിമയെപ്പറ്റിയോ സാഹിത്യത്തെ കുറിച്ചോ ഒരു ചുക്കും അറിഞ്ഞുടാ...ഇവരൊക്കെ എവിടുന്ന് വരുന്നോ എന്തോ?
പുണ്യാളൻമാർ കുരു പൊട്ടിച്ച ചുരുളിക്ക് കൺഗ്രാറ്റ്സ് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത് . പുതുതലമുറയിലെ പ്രതിഭ നിറഞ്ഞ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. പരമ്പരാഗത സിനിമാ സങ്കൽപ്പങ്ങളെ നിരാകരിച്ചു കൊണ്ട് തന്റേതായ ഒരു വഴി വെട്ടിത്തെളിച്ച ലിജോയെ ബുദ്ധിജീവി സിനിമകളുടേഅദ്ദേഹത്തിന്റെ ചുരുളി കടുത്ത ആരാധകരുടെ പോലും അമ്പരപ്പിക്കുന്നതാണ് .
സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിൽ നിരന്തരം ഉപയോഗിച്ചിരിക്കുന്ന രണ്ട് കാര്യങ്ങൾ തെറിവാക്കുകളാണ് ചുരുളിയെ വിവാദത്തിലേക്ക് നയിച്ചത്. ചുരുളിയിലെ തെറിപ്രയോഗം പലയിടത്തും കടന്നുപോയി. സ്ത്രീ, പുരുഷ ലൈംഗികാവയവങ്ങളുടെ പര്യായങ്ങൾ ഉൾപ്പെടെയുള്ള തെറിവാക്കുകൾ കഥാപാത്രങ്ങളിടെ വായിലൂടെ പ്രയോഗിച്ചിരിക്കുകയാണ് . ഓരോ രംഗത്തിലും വന്നു പോവുന്ന കഥാപാത്രങ്ങളും ഇങ്ങനെ തന്നെ .
https://www.facebook.com/Malayalivartha























