കുടുംബമായി, കുട്ടികളുമായി കാണേണ്ട സിനിമയല്ല 'ചുരുളി'; സിനിമയിലെ അശ്ലീല പ്രയോഗങ്ങളില്‍ പ്രതികരണവുമായി നടന്‍ വിനയ് ഫോര്‍ട്ട്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയിലെ അശ്ലീല പ്രയോഗങ്ങളില്‍ വിമര്‍ശനം ശക്തമാകുകയാണ്. ഈ വിവാദങ്ങളിൽ പ്രതിക്കരിച്ച് നടന്‍ വിനയ് ഫോര്‍ട്ട് വന്നിരിക്കുകയാണ് . സിനിമയിലെ തെറിവിളി അനിവാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. അതൊഴിവാക്കിയാല്‍ സിനിമയുടെ ആത്മാവ് നഷ്ടമാകുമെന്നും പറഞ്ഞു .
സംവിധായകന്‍റെ ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യവും അദ്ദേഹം ചോദിക്കുന്നു. ഓരോ പ്രദേശങ്ങങ്ങളില്‍ പോകുമ്പോഴും ഓരോ സംസാരമുണ്ടെന്നും അതിനെ അടിസ്ഥാനപ്പെടുത്തിയുളള ഭാഷയായിരിക്കും സംസാരിക്കുകയെന്നും പറഞ്ഞിരിക്കുകയാണ് അദ്ദേഹം .
ഈ സിനിമ സംഭവിക്കുന്നത് ക്രിമിനലുകളുടെ ഇടയിലാണ്. അവര്‍ ഉപയോഗിക്കുന്ന ഭാഷയാണത്. അതിനെ ന്യായീകരിക്കേണ്ട കാര്യമാണെന്ന് കരുതുന്നില്ലെന്നും വിനയ് ഫോർട്ട് പറഞ്ഞു. സിനിമ പ്രായപൂര്‍ത്തിയായവര്‍ക്കാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. കുടുംബമായി, കുട്ടികളുമായി കാണേണ്ട സിനിമയല്ല ചുരുളിയെന്നും വിനയ് ഫോർട്ട് പറഞ്ഞു .
ആമസോണ്‍, നെറ്റ്ഫ്‌ളിക്സ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ എല്ലാ ഭാഷയിലുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും. ഇതൊരു മലയാള സിനിമയായതുകൊണ്ട് സഭ്യമായ ഭാഷ സംസാരിക്കണമെന്നും വിനയ് ഫോർട്ട് പറഞ്ഞു. സമ്മിശ്ര പ്രതികരണമാണ് സിനിമയെ കുറിച്ച് ഉയരുന്നത്.
https://www.facebook.com/Malayalivartha























