അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാനായിരുന്നു അരുണ്‍ ദേവ് ഓടിയെത്തിയത്...! തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച അരുണ്‍ ദേവിന്റെ അമ്മൂമ്മ മരിച്ചു; കണ്ണീരോടെ ഉറ്റവർ!

മെഡിക്കല്‍ കോളേജ് കാമ്പസില്‍ കൂട്ടിരിപ്പുകാരന് സുരക്ഷാ ജീവനക്കാരുടെ ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായ വാർത്തയ്ക്ക് പിന്നാലെ അരുണ്‍ ദേവിന്റെ അമ്മൂമ്മ മരിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ജനമ്മാള്‍ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്. വാര്‍ധക്യം മൂലമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. ജനമ്മാളിന് കൂട്ടിരിക്കാനാണ് അരുണ്‍ദേവ് ആശുപത്രിയില്‍ എത്തിയത്.
സംഭവത്തില്‍ ആരോഗ്യമന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതിന് ശേഷമാണ് രണ്ട് പേരെ ജീവനക്കാരെ അറസ്റ്റ് ചെയുന്നത്. പ്രൊഫെഷണല്‍ സെക്ക്യൂരിറ്റി എന്ന ഏജന്‍സിയിലെ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്.ജീവനക്കാര്‍ യുവാവിനെ അകത്തേക്ക് വിലച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഇന്നലെ രാവിലെയാണ് യുവാവിനെതിരെ ആക്രമണം ഉണ്ടായത്. ചിറയന്‍കീഴ് സ്വദേശി അരുണ്‍ദേവിനെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അമ്മുമ്മയ്ക്ക് കൂട്ടിരിക്കാന്‍ വന്ന അരുണ്‍ദേവില്‍ നിന്ന് സെക്യൂരിറ്റി പാസ് വാങ്ങി. എന്നാല്‍ ഇത് തിരികെ ചോദിച്ചപ്പോള്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചതെന്ന് അരുണ്‍ദേവ് പറഞ്ഞിരുന്നു. തന്നെ അകത്തേക്ക് വലിച്ച് കൊണ്ടുപോയി ഗേറ്റ് പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നും ഇത് മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചയാളെ സെക്യൂരിറ്റി ജീവനക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അരുണ്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
പ്രതികള്‍ക്കെതിരെ ഇതിന് മുമ്പും സമാനമായ ആരോപണ നിലവിലുണ്ട്. അരുണ്‍ മൂന്ന് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയതെങ്കിലും രണ്ടുപേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളത്. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആശുപത്രി സൂപ്പറണ്ട് നിസ്സാമുദ്ദീന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























