അട്ടക്കുളങ്ങര - തിരുവനന്തപുരം റോഡിൽ കല്ലാട്ടുമുക്കിൽ മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് പതിവാണ്; ബഹു. പൊതുമരാമത്ത് മന്ത്രി ശ്രീ. മുഹമ്മദ് റിയാസുമായി ഇവിടം സന്ദർശിച്ചു;അന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ച പദ്ധതികളിൽ അടിയന്തിരമായി ചെയ്യേണ്ടതിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചുവെന്ന് മന്ത്രി വി.ശിവൻകുട്ടി

കഴിഞ്ഞ കുറേ കാലമായി അട്ടക്കുളങ്ങര - തിരുവനന്തപുരം റോഡിൽ കല്ലാട്ടുമുക്കിൽ മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് പതിവാണ്. നേമം എംഎൽഎ ആയും പിന്നീട് മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ബഹു. പൊതുമരാമത്ത് മന്ത്രി ശ്രീ. മുഹമ്മദ് റിയാസുമായി ഇവിടം സന്ദർശിച്ചു.
അന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ച പദ്ധതികളിൽ അടിയന്തിരമായി ചെയ്യേണ്ടതിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചുവെന്ന് മന്ത്രി വി.ശിവൻകുട്ടി .അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കഴിഞ്ഞ കുറേ കാലമായി അട്ടക്കുളങ്ങര - തിരുവനന്തപുരം റോഡിൽ കല്ലാട്ടുമുക്കിൽ മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് പതിവാണ്.
നേമം എംഎൽഎ ആയും പിന്നീട് മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ബഹു. പൊതുമരാമത്ത് മന്ത്രി ശ്രീ. മുഹമ്മദ് റിയാസുമായി ഇവിടം സന്ദർശിച്ചു. അന്ന് പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ച പദ്ധതികളിൽ അടിയന്തിരമായി ചെയ്യേണ്ടതിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു. തകർന്ന റോഡിൽ വലിയ വാഹനങ്ങൾക്കടക്കം കടന്നു പോകാൻ സാധിക്കും വിധം ഇന്റർലോക്ക് ടൈലുകൾ പാകുകയാണ് ഇപ്പോൾ ചെയ്യുന്നത്.
25 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുക.ഇത് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് തൽകാലം പരിഹരിക്കാനുള്ള നടപടിയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ 8 കോടിയോളം രൂപ ചെലവ് വരുന്ന സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഇതിന്റെ നടപടികൾ അന്തിമ ഘട്ടത്തിലാണ്. വൈകാതെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും . ഈ പദ്ധതിയുടെ പൂർത്തീകരണത്തോടെ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha























